Tuesday, August 21, 2018 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 01.40 PM

മുടിക്കു വേണ്ടി മാസത്തില്‍ മാറ്റിവെയ്ക്കുന്നതില്‍ ഒരു ഭാഗം പാവങ്ങള്‍ക്കായി: 'മുടിയന്മാര്‍' എല്ലാം ലഹരിമരുന്നിനടിമയാണെന്ന ധാരണ തിരുത്തിക്കുറിച്ച യഥാര്‍ത്ഥ 'മുടിയന്‍ സംഘം!

Kerala hairies societiy

പുറത്തിറങ്ങുമ്പോള്‍ മുടി നീട്ടി വളര്‍ത്തിയ ഒരു ഫ്രീക്കനെ എവിടെവെച്ചെങ്കിലും കണ്ടാല്‍ അറിയാതെ പറഞ്ഞു പോകും...ഹോ ഇവന്റെയൊക്കെ വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ? അത്രയ്ക്കുണ്ട് മുടിയന്മാരോടുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ. ധാരണകള്‍ എല്ലാം തിരുത്തിക്കുറിച്ച് കേരളത്തിലെ മുടിയന്‍ സംഘത്തിന്റെ സംസ്ഥാന സമ്മേളനം നടന്നു.

തിരുവനന്തപുരം കനകക്കുന്നില്‍വെച്ചായിരുന്നു ഏവര്‍ക്കും കൗതുകമായി കേരള ഹയറീസ് സൊസൈറ്റിയുടെ സംഗമം നടന്നത്. രണ്ടു മാസം മുമ്പാണ് 10 പേര്‍ ചേര്‍ന്നുകൊണ്ട് കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുടങ്ങിയത്. മുടിയന്മാരുടെ പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനായി ആരംഭിച്ച ഗ്രൂപ്പില്‍ നിലവില്‍ 250 ഓളം പേരുണ്ട്. മുടിക്കു നല്ല നീളമുണ്ടാകണമെന്നതാണ് ഗ്രൂപ്പില്‍ അംഗമാകാനുള്ള നിബന്ധന. ഒപ്പം തന്നെ സമൂഹത്തിന്റെ ധാരണകളെ തിരുത്തിക്കുറിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനവും ഈ സംഘം ആരംഭിച്ചു.

മുടി സംരക്ഷിച്ചു പോകാന്‍ ഒരുമാസം ഏകദേശം 1200 രൂപയാകും. ഇതില്‍ ഒരു ഭാഗം മാറ്റിവെച്ചാണ് ഈ കൂട്ടായ്മ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നത്. നാലോളം പേര്‍ക്കു ഇതിനകം ചികിത്സാ സഹായം ഈ കൂട്ടായ്മ നല്‍കി. ഇന്നലെ മാതൃദിനത്തില്‍ പ്ലാമൂട്ടിലുള്ള അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഉച്ചയ്ക്ക്ഇവര്‍ സദ്യ ഒരുക്കി. അംഗങ്ങള്‍ മാസം 500 രൂപ വീതം നല്‍കണം. വിദ്യാര്‍ത്ഥികള്‍ 300 രൂപ നല്‍കിയാല്‍ മതി. ഇതുപയോഗിച്ചാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍. ഈ മുടിയ' സംഘം മാറ്റിക്കുറിക്കും മുടിയന്മാരോടുള്ള സമൂഹത്തിന്റെ ചില അബദ്ധ ധാരണ.

Ads by Google
Monday 14 May 2018 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW