Tuesday, October 16, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 02.09 AM

എസ്‌.എസ്‌.എല്‍.സി. ഫലം: പഠനത്തിലും തിളങ്ങി സ്‌റ്റുഡന്റ്‌ പോലീസ്‌

തിരുവനന്തപുരം: പഠനത്തിലും മികവ്‌ പുലര്‍ത്തി കുട്ടിപ്പോലീസ്‌. സംസ്‌ഥാനത്ത്‌ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ (എസ്‌.പി.സി.) പദ്ധതി നിലവിലുള്ള സ്‌കൂളില്‍നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതിയത്‌ 16422 പേര്‍ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകള്‍.
അതില്‍ 3306 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടിയപ്പോള്‍ 1322 പേര്‍ ഒന്‍പതു വിഷയങ്ങളിലും 1273 പേര്‍ എട്ടു വിഷയങ്ങളിലും എ പ്ലസ്‌ നേടി. ഈ വിദ്യാലയങ്ങളില്‍ ആകെ പരീക്ഷ എഴുതിയ കുട്ടികളില്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയത്‌ ഏഴുശതമാനം മാത്രമാണെങ്കില്‍ എ പ്ലസ്‌ നേടിയ എസ്‌.പി.സി. കുട്ടികള്‍ 21 % ആണ്‌. പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പിന്റെ 25 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ 928 വിദ്യാര്‍ഥികളില്‍ നിന്നായി 867 കേഡറ്റുകള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി. ഇതില്‍ 37 വിദ്യാര്‍ഥികള്‍ക്കു മുഴുവന്‍ എ പ്ലസും 44 പേര്‍ക്ക്‌ ഒന്‍പത്‌ എ പ്ലസും 32 പേര്‍ക്ക്‌ എട്ട്‌ എ പ്ലസും നേടി. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി 500 മണിക്കൂറുകള്‍ എസ്‌.പി.സി. കുട്ടികള്‍ ചെലവിടുന്നുണ്ട്‌. പരേഡ്‌, യോഗ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, കമ്യൂണിറ്റി പ്രോജക്‌റ്റുകള്‍, സന്ദര്‍ശനങ്ങള്‍, സഹവാസ ക്യാമ്പുകള്‍, പ്രമുഖ വ്യക്‌തികളുമായുള്ള ആശയവിനിമയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഈ സമയം വിനിയോഗിക്കുന്നത്‌.
ഇത്രയും സമയം പാഠ്യേതര വിഷയങ്ങള്‍ക്കായി ചെലവഴിക്കുന്നത്‌ പഠന മികവിനെ ബാധിക്കുമെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതു തെറ്റാണെന്നു പരീക്ഷാഫലം വ്യക്‌തമാക്കുന്നെന്ന്‌ ഐ.ജി: പി. വിജയന്‍ പറഞ്ഞു.
കുട്ടികളുടെ പഠനമികവ്‌ ഉള്‍പ്പെടെ സമഗ്രമായ വ്യക്‌തിത്വവികസനം ഉറപ്പാക്കാന്‍ എസ്‌.പി.സി. പദ്ധതി ഏറെ സഹായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ സ്‌കൂളുകളില്‍ ഇതു നടപ്പാക്കാന്‍ സര്‍ക്കാരില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നു ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

Ads by Google
Sunday 13 May 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW