Sunday, October 21, 2018 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 04.16 PM

ഈ ഗ്രാമത്തില്‍ നാനൂറ് വര്‍ഷമായി ഒരു കുഞ്ഞ് പിറന്നിട്ടല്ല; പറയുന്നത് ശാപത്തിന്റെ കഥ

uploads/news/2018/05/216111/birth.jpg

ഭോപ്പല്‍: കഴിഞ്ഞ 400 വര്‍ഷമായി മധ്യപ്രദേശിലെ ഈ ഗ്രാമം ഒരു വിചിത്രമായ ആചാരം നടപ്പാക്കി വരുന്നു. ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു സ്ത്രീക്ക് പോലും പ്രസവിക്കാന്‍ അനുവാദമില്ല. ദൈവം ഗ്രാമത്തിന് മേല്‍ ശപിച്ചിട്ടുള്ളതായ വിശ്വാസത്തില്‍ നിന്നാണ് ഈ ആചാരം ഉടലെടുത്തതത്രേ

രാജ്ഗാര്‍ഹ് ജില്ലയിലെ സങ്ക ശ്യാം ജി ഗ്രാമത്തില്‍ ഈ ആചാരം 16-ാം നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്നതായി ഇവിടുത്തെ ആളുകള്‍ പറയുന്നു. 400 വര്‍ഷമായി സ്ത്രീകളാരും ഗ്രാമത്തില്‍ പ്രസവിച്ചിട്ടില്ല. ഗ്രാമത്തില്‍ പ്രസവിച്ചാല്‍ കുട്ടിക്ക് അംഗഭംഗം വരുമെന്നും, അമ്മ മരിക്കുമെന്നുമാണ് ഗ്രാമീണര്‍ ഭയപ്പെടുന്നത്.

ഏതൊ ഒരു നൂണ്ടാണ്ടില്‍ ദൈവം ഗ്രാമത്തെ ശപിച്ചെന്നാണ് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ വിശ്വസിക്കുന്നത്. ഇവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ദൈവം ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ ശ്രദ്ധ തിരിച്ചെന്നും ഇതിന്റെ രോഷത്തിലാണ് ശാപമെന്നുമാണ് വിശ്വാസം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW