Wednesday, September 19, 2018 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 10 May 2018 04.28 PM

ഉത്തമ അടുക്കള നിര്‍മ്മാണം

''അഗ്നിക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ വീടിന്റെ തെക്ക് കിഴക്കേ മൂലയില്‍ വേണം അടുപ്പ് സ്ഥാപിക്കാന്‍. പാചകം ചെയ്യുന്നവര്‍ കിഴക്കോട്ട് തിരിഞ്ഞ് നിന്നുവേണം പാചകം ചെയ്യാന്‍. മറ്റൊരു ദിക്കിലേക്കും തിരിഞ്ഞ് നിന്ന് പാചകം ചെയ്യാന്‍ പാടുള്ളതല്ല.''
uploads/news/2018/05/215814/joythi100518qa.jpg

മനുഷ്യന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം ജീവിതത്തിന് ഏറ്റവും കൂടുതല്‍ അത്യാവശ്യമായ മൂലധാതുവാണ് അഗ്നി. സൂര്യന്‍ പുറപ്പെടുവിക്കുന്ന താപോര്‍ജ്ജവും അഗ്നിയാണ്.

സൂര്യന്റെ തപോര്‍ജ്ജത്തില്‍ നിന്നാണ് മറ്റെല്ലാ ഊര്‍ജ്ജങ്ങളും നമുക്ക് ലഭിക്കുന്നത്. ജീവ ജാലങ്ങളുടെ നിലനില്‍പ്പിന് അഗ്നിയേക്കാള്‍ അത്യാവശ്യം വായുവാണ്. എന്ന് പറഞ്ഞാല്‍ക്കൂടി നമ്മുടെ അരോഗ്യം നിലനിര്‍ത്തുവാനുള്ള താപവും ഊര്‍ജ്ജവും നല്‍കുന്നത് അഗ്നിയാണ്.

വീടിന്റെ അഗ്നിമൂലയിലാണ് അതായത് തെക്ക് കിഴക്കേ മൂലയില്‍ അഗ്നി സൃഷ്ടിക്കുന്നതിന് ഉത്തമം. നമുക്ക് അവശ്യമായ ഓജസ്സും ആരോഗ്യവും നല്‍കുന്നതിനുള്ള അനുകൂല ഊര്‍ജ്ജം പുറപ്പെടുവിക്കാന്‍ അതിന് കഴിയും.

തെക്കു കിഴക്കേ ഭാഗത്തല്ലാതെ വീടിന്റെ ഏത് ഭാഗത്തായാലും പ്രതികൂല ഊര്‍ജ്ജം സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

uploads/news/2018/05/215814/joythi100518qa1.jpg

അഗ്നിക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ വീടിന്റെ തെക്ക് കിഴക്കേ മൂലയില്‍ വേണം അടുപ്പ് സ്ഥാപിക്കാന്‍. പാചകം ചെയ്യുന്നവര്‍ കിഴക്കോട്ട് തിരിഞ്ഞ് നിന്നുവേണം പാചകം ചെയ്യാന്‍. മറ്റൊരു ദിക്കിലേക്കും തിരിഞ്ഞ് നിന്ന് പാചകം ചെയ്യാന്‍ പാടുള്ളതല്ല.

വടക്ക് കിഴക്കേ മുറിയുടെ വടക്ക് കിഴക്കേ മൂലയില്‍ തീ കത്തിക്കാന്‍ പാടുള്ളതല്ല. അത് സ്വത്തിനും കുട്ടികളുടെ വളര്‍ച്ചയ്ക്കും തടസ്സമുണ്ടാക്കും.

പുരാതന കാലത്ത് തെക്ക് കിഴക്കേ ദിക്കിലായിരുന്നു അടുക്കള. ആ കാലങ്ങളില്‍ ഭിത്തിയോ, ഓട് മേച്ചിലോ ഉണ്ടായിരുന്നില്ല. വൈക്കോല്‍പ്പുരയും പുല്‍പ്പുരയും തെങ്ങോലപ്പുരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തെക്ക് കിഴക്കേ മൂലയില്‍ തീയിട്ടാല്‍ തെക്കന്‍ കാറ്റ് വീശി പുരയ്ക്ക് തീപിടിക്കുമെന്ന കാരണത്താലാണ് വടക്ക് കിഴക്കേ മൂലയിലേക്ക് അടുക്കള നിര്‍മ്മാണം മാറ്റിയത്. വടക്ക് കിഴക്കേ മീനം രാശിയില്‍ വാസ്തുപുരുഷന്റെ ശിരസ്സും തെക്ക് പടിഞ്ഞാറേ ദിക്കില്‍ കന്നിരാശിയില്‍ വാസ്തുപുരുഷന്റെ കാല്‍പ്പാദവും നിലകൊള്ളുന്നു.

അതുകൊണ്ടാണ് വടക്ക് കിഴക്കേമൂലയിലും തെക്ക് പടിഞ്ഞാറേ മൂലയിലും അടുക്കള നിര്‍മ്മാണം പാടുള്ളതല്ലെന്ന് പറയുന്നത്.

**** എ.പി. കേശവന്‍ ആശാരി
മൊ: 9847800554

Ads by Google
Thursday 10 May 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW