Monday, September 24, 2018 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 06.28 PM

ബ്രാ ധരിച്ചു കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്താല്‍

uploads/news/2018/05/215507/10.jpg

മുലയൂട്ടുന്ന സമയത്ത് സ്തനങ്ങള്‍ക്ക് ഒരു താങ്ങ് ലഭിക്കുന്നതിന് ബ്രാ ഉപയോഗിക്കുന്നത് സഹായിക്കും. പ്രസവ ശേഷം സ്തനങ്ങളുടെ വലിപ്പം കൂടിയിട്ടുണ്ടാകും. അതിനാല്‍ ബ്രാ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ കൊടുക്കണം. ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കുവാനുള്ള രീതിയിലെ ബ്രാ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വേണ്ട അളവിലുള്ള ബ്രാ തിരഞ്ഞെടുക്കുന്നതില്‍ പിഴച്ചാല്‍ അത് പാല്‍ ഉത്പാദനത്തെ ബാധിക്കും. മുലയൂട്ടുന്ന സമയത്ത് സ്തനങ്ങള്‍ കൂടുതല്‍ മൃദുവായിരിക്കും. ചില ബ്രാകള്‍ അതിനാല്‍ നിങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ തീര്‍ക്കും. അതിനാല്‍ മുലയൂട്ടുന്ന കാലങ്ങളില്‍ അത്തരം ബ്രാകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

മുലയൂട്ടുന്ന നാളുകളില്‍ മൃദുവായിരിക്കുന്ന സ്തനങ്ങളില്‍ ഈ അണ്ടര്‍ വയര്‍ ബ്രാകള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇതിലൂടെ നിങ്ങള്‍ക്ക് സ്തനങ്ങളില്‍ വേദന അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ ഉറക്കം കെടുത്തുന്ന അത്ര തീവ്രമായ രീതിയിലായിരിക്കും ചിലപ്പോള്‍ ആ വേദന. ഈ ബ്രാകള്‍ നിങ്ങള്‍ക്ക് കംഫര്‍ട്ട് തരാതിരിക്കുമ്പോല്‍ ദിവസം മുഴുവനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല മുലയൂട്ടുന്ന സമയത്തിന് മുന്‍പ് സ്തനങ്ങളുടെ വലിപ്പം കൂടിയിരിക്കുകയും, മൂലയൂട്ടി കഴിയുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കുറയുകയും ചെയ്യും. എന്നാല്‍ ഇതിന് അനുസരിച്ച് അണ്ടര്‍ വയര്‍ ബ്രാകള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. മുലയൂട്ടുന്നതിന് മുന്‍പ് സ്തനങ്ങളുടെ വലിപ്പം കൂടിയിരിക്കുമ്പോള്‍ പ്രത്യേകിച്ചും അത് നിങ്ങളില്‍ വലിയ അസ്വസ്ഥത തീര്‍ക്കും.

അണ്ടര്‍ വയര്‍ ബ്രാ ഉപയോഗിക്കുന്നത് ചില സ്ത്രീകളില്‍ സ്തന വീക്കത്തിലേക്കും നയിക്കും. മൃദുവായതും നിങ്ങള്‍ക്ക് കംഫേര്‍ട്ട് നല്‍കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് മെറ്റേര്‍നിറ്റി ബ്രാ ഉപയോഗിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ഇവിടെ ഹൈലൈറ്റ്. മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരുടെ ശരീരത്തോട് ഇണങ്ങുന്ന വിധമാണ് മെറ്റേര്‍ണിറ്റി ബ്രാകള്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങളുടേത് സെന്‍സിറ്റീവ് സ്‌കിന്‍ ആണ് എങ്കില്‍ ചര്‍മത്തോട് ഇണങ്ങുന്ന മെറ്റേര്‍ണിറ്റി ബ്രാകള്‍ തന്നെ നോക്കി തിരഞ്ഞെടുക്കുക. സ്തനത്തിലുണ്ടാവുന്ന വലിപ്പ വ്യത്യാസത്തിന് അനുയോജ്യമായത് മെറ്റേര്‍ണിറ്റി ബ്രാകളാണ്. അണ്ടര്‍ വയര്‍ ബ്രാകള്‍ രക്തയോട്ടത്തേയും ബാധിക്കും. ഇത് രക്തം കട്ടപ്പിടിക്കുന്നതിനും കാരണമാകും.

പ്രസവം കഴിഞ്ഞ് ആറ് മാസം വരെ അണ്ടര്‍ വയര്‍ ബ്രാ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഹോര്‍മോണ്‍ പ്രവര്‍ത്തികളെ തുടര്‍ന്ന് ഡെലിവറി കഴിഞ്ഞുള്ള ആദ്യ മാസങ്ങളില്‍ പാലുല്‍പ്പാദനം കൂടുതലായിരിക്കും. ആറ് മാസത്തിന് ശേഷം കുഞ്ഞിന് വേണ്ട പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും പാലുല്‍പ്പാദനം നടക്കുക. അണ്ടര്‍ വയര്‍ ബ്രാകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ രണ്ട് കാര്യം മാത്രം പരിശോധിക്കുക. അത് നിങ്ങള്‍ക്ക് കംഫര്‍ട്ട് തരുന്നുണ്ടോ? അതോ ബുദ്ധിമുട്ടാണോ തരുന്നത് എന്ന്...അണ്ടര്‍ വയര്‍ ബ്രാ ധരിക്കുന്നത് പാലുല്‍പ്പാദനത്തെ ബാധിക്കുന്നതായി തോന്നുന്നുണ്ടോ? എങ്കില്‍ അവ ഉപയോഗിക്കുന്നത് നിര്‍ത്തി മെറ്റേര്‍ണിറ്റി ബ്രാകള്‍ ഉപയോഗിക്കുക.

മുലപ്പാലില്‍ പോഷകം മുലപ്പാലില്‍ പോഷകംവരണമെങ്കില്‍ അമ്മ നല്ല ഭക്ഷണം കഴിയ്ക്കുകയും വേണം. മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും ദിവസവും കഴിയ്ക്കുക. വെറുതെ ഭക്ഷണം കഴിയ്ക്കാതെ പ്രോട്ടീനുകളും വൈറ്റമിനുകളും കാല്‍സ്യവും അയേണും അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. തവിട് കളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നല്ലതു തന്നെ. തൈര്, ബ്രൊക്കോളി, ഗോതമ്പ് ബ്രഡ്, മുളപ്പിച്ച ധാന്യങ്ങള്‍, പനീര്‍, ട്യൂണ മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മീന്‍, ഇറച്ചി, മുട്ട എന്നിവ കഴിയ്ക്കാം. ആരോഗ്യകരമായ രീതിയില്‍, കൊഴുപ്പൊഴിവാക്കി കഴിയ്ക്കുവാന്‍ ശ്രദ്ധിക്കുക. ഇവ വറുക്കുന്നതിന് പകരം കറി വച്ചോ ബേക്ക് ചെയ്തോ കഴിയ്ക്കാം. സ്‌കിന്‍ ഒഴിവാക്കിയ ചിക്കന്‍ കഴിക്കുക. ചീര, കാബേജ് തുടങ്ങിയ ഇലക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് പ്രോട്ടീന്‍, അയേണ്‍ എന്നിവ വര്‍ദ്ധിപ്പിക്കും. പച്ച, മഞ്ഞ നിറങ്ങളിലുള്ള പച്ചക്കറികളായ ബ്രൊക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയവയില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. തക്കാളി, ക്രാന്‍ബെറി, ,സ്ട്രോബെറി തുടങ്ങിയവ അമ്മയ്ക്കും കുട്ടിയ്്ക്കും ആവശ്യമായ വൈറ്റമിന്‍ സി നല്‍കും.

അമ്മമാരുടെ ഭക്ഷണത്തിന്റെ എല്ലാ അംശങ്ങളും കുഞ്ഞുങ്ങളിലും എത്തുന്നത് കൊണ്ട് എരിവ്, പുളി തുടങ്ങിയവ ഭക്ഷണത്തില്‍ നിന്ന് കഴിവതും ഒഴിവാക്കണം. കുഞ്ഞിന് ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുകയും വയറില്‍ അസ്വസ്ഥകളുണ്ടാകുകയും ചെയ്യും. ചോക്കലേറ്റ്, മസാലകള്‍, വെളുത്തുള്ളി, പുളിയുള്ള പഴവര്‍ഗങ്ങള്‍, സവാള, റാഡിഷ് എന്നിവ കഴിച്ചാല്‍ മുലപ്പാലിന്റെ രുചിയിലും മണത്തിലും വ്യത്യാസം വരും. ഇത് കുഞ്ഞിന് ഇഷ്ടപ്പെട്ടെന്ന് വരില്ല. അമിതമായ കാപ്പി, ചായ എന്നിവ അമ്മ കഴിച്ചാല്‍ അത് മുലപ്പാല്‍ വഴി കുഞ്ഞിന്റെ ഉറക്കത്തേയും ബാധിക്കും. അതുകൊണ്ട് ചായയും കാപ്പിയും ദിവസം ഒരു കപ്പ് മാത്രം കഴിക്കുക.

Ads by Google
Wednesday 09 May 2018 06.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW