Tuesday, July 17, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 01 May 2018 02.22 PM

തലമുടി വളരാന്‍ ഉള്ളി ജ്യൂസ്

uploads/news/2018/05/213416/oniyanjusehair010518.jpg

ഇന്ന് മിക്കവരും അഭമുഖീകരിക്കുന്ന ഒരു പ്രശ്‌ന മാണ് മുടികൊഴിച്ചില്‍. ജീവിത ശൈലികളും ഭക്ഷണവും മാനസികസമ്മര്‍ദ്ദവുമെല്ലാമാണ് ഒരു പരിധിവരെ മുടികൊഴിച്ചിലിന് കാരണം. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്.

എന്നാല്‍ തലമുടി കൊഴിച്ചില്‍ ഇതിലും അധികമായാല്‍ അത് ഗൗരവമായി കാണണം. മുടികൊഴിച്ചില്‍ തടയാന്‍ സഹായ കമാകുന്ന ഒരു ഒന്നാണ് ഉള്ളി ജ്യൂസ്. ഇതുമാ ത്രമല്ല താരന്‍, തലമുടിയെ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ ചെറുക്കാനും ഉള്ളി ജ്യൂസ് സഹായിക്കും.

ഉള്ളി ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം അനായാസ മാക്കിമാറ്റും. തലമുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

തലമുടിവളര്‍ച്ച തടയുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കാന്‍ ഉള്ളി ജ്യൂസ് സ ഹായിക്കും. തലമുടിയുടെ വേര് ശക്തിപ്പെടുത്തു കയും ഉറപ്പുള്ള തലമുടി വളരാനും ഉള്ളി ജ്യൂസ് സഹായിക്കും.പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

*** തയാറാക്കുന്ന വിധം
ഉള്ളി ചെറിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം മിക്സിയിലോ ജ്യൂസറിലോ ഇട്ടു ജ്യൂസ് രൂപത്തില്‍ അരച്ചെടുക്കണം. ഉള്ളി ജ്യൂസ് കുളിക്കുന്നതിനുമുമ്പ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കുളിക്കുമ്പോള്‍ കഴുകികളയാം. തേനിനോടൊപ്പവും ഉള്ളി ജ്യൂസ് ഉപയോഗിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW