Tuesday, August 21, 2018 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 30 Apr 2018 09.01 PM

ആരാധകര്‍ക്ക് ആവേശമായി ക്രിസ് ഗെയ്ല്‍ കേരളത്തില്‍

uploads/news/2018/04/213203/visit.jpg

അവധി സമയം ചിലവഴിക്കാന്‍ ക്രിസ് ഗെയില്‍ കേരളത്തിലെത്തി. കുടുംബവുമൊത്ത് കഴിഞ്ഞ ദിവസാണ് താരം കൊല്ലത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ എത്തിയത്. അതേസമയം, താരത്തിന്റെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നട്ടില്ല.

👌🏿🔥

A post shared by KingGayle 👑 (@chrisgayle333) on

വരുന്ന വ്യാഴാഴ്ച്ച വരെ ഗെയില്‍ കേരളത്തില്‍ തങ്ങും. ഇന്‍സ്റ്റഗ്രാമില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമുള്ള പടം ഗെയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഗെയില്‍ കുടുംബവുമായി ഹൗസ്ബോട്ടില്‍ കായല്‍ യാത്ര ആസ്വദിച്ചു. ഹോട്ടലില്‍ യോഗ ക്ലാസിലും അദ്ദേഹം പങ്കെടുത്തു. ഗെയില്‍ ഇവിടെനിന്നും ആയുര്‍വേദ തിരുമ്മല്‍ ചികിത്സയും നടത്തി.

സ്വന്തം കൈയാല്‍ കായലില്‍നിന്നും ചൂണ്ടയിട്ടു പിടിച്ചെടുത്ത മീനും മറ്റു കേരള വിഭവങ്ങളും അദ്ദേഹം ആസ്വദിച്ചു. മൂന്നാം തീയതി ഇന്‍ഡോറിലേക്കു തിരിക്കുന്ന ഗെയില്‍ നാലാം തീയതി മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടീമിനൊപ്പം ചേരും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW