ചുണ്ടുകള്‍ കൂടുതല്‍ മനോഹരമാകാന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരേറെയാണ്. എന്നാല്‍ ശരിയായ രീതിയില്‍ ലിപ്സ്റ്റിക് പുരട്ടുന്നതെങ്ങനെയെന്ന് പലര്‍ക്കും അറിയില്ല.
1. വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുതള് വൃത്തിയാക്കിയ ശേഷം മാത്രം ലിപ്സ്റ്റിക് പുരട്ടാം.
2. ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഉപയോഗിക്കും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തണം.
3. വളരെ സാവധാനം ബ്രഷ് ഉപയോഗിച്ച് ലിപ്സ്റ്റിക് ഇട്ടാല്‍ ദീര്‍ഘസമയം ലിപ്സ്റ്റിക് ചുണ്ടുകളിലുണ്ടാകും.
4. ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാല്‍ ഒരു ടിഷ്യുപേപ്പര്‍ ഉപയോഗിച്ച് അധികം വന്ന ലിപ്സ്റ്റിക് നീക്കം ചെയ്യുക. ഒരിക്കലും രണ്ടു ചുണ്ടുകള്‍ക്കിടയില്‍ ടിഷ്യു പേപ്പര്‍ വെച്ച് ലിപ്സ്റ്റിക് നീക്കം ചെയ്യരുത്. ഇത് വികൃതമായ രീതിയില്‍ ലിപ്സ്റ്റിക് പടരാന്‍ ഇടയാക്കും.
5. ചുണ്ടിലെ മൃദുല ഭാഗങ്ങളെ ആകര്‍ഷകമാക്കാന്‍ കണ്‍സീലര്‍ ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ക്ക് തിളക്കം നല്കുന്നതിലപ്പുറം ചുണ്ടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും.
6. മുഖത്തിന്റെ നിറത്തേക്കാള്‍ അല്പം കൂടിയ നിറം വേണം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാന്‍. വെളുത്ത നിറമുള്ളവര്‍ക്ക് പിങ്ക് നിറവും ഒലീവ് അല്ലെങ്കില്‍ ഇരുണ്ട ചര്‍മ്മമുള്ളവര്‍ തവിട്ടുനിറവും തെരഞ്ഞെടുക്കുക.
7. ചുവപ്പില്‍ ചില കോംബിനേഷന്‍ നിറങ്ങള്‍ എല്ലാവര്ക്കും യോജിക്കും. ചുവപ്പും നീലയും കോംബിനേഷന്‍ വെളുത്ത നിറക്കാര്‍ക്ക് നന്നായി ചേരും. ഒലീവ് നിറത്തിലുള്ളവര്‍ക്ക് റെഡ്ഓറഞ്ച് കോമ്പിനേഷന്‍ ഉത്തമം. ഇരുണ്ട നിറക്കാര്‍ക്ക് ബര്‍ഗണ്ടി റെഡ് ആണ് കൂടുതല്‍ അനുയോജ്യം.