ശിവഗുരു പ്രഭാകരന്റെത് ഒരു അസാധാരണ വിജയകഥയാണ്. പൂര്‍ണ്ണ മനസോടെയുള്ള പരിശ്രമം എങ്ങനെ ഒരു മനുഷ്യനെ വിജയത്തില്‍ എത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. തഞ്ചാവുരിലെ പട്ടുക്കോട്ടെ സ്വദേശി പ്രഭാകാരന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ നേടിയത് 101-ാം റാങ്ക്. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഒരിക്കല്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം നിലയ്ക്കാത്ത പോരാട്ടത്തിലൂടെയാണ് ഈ യുവാവു തിരിച്ചു പിടിച്ചത്. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതു മൂലം കുടുംബം നോക്കാനായി 12-ാം ക്ലാസില്‍ വച്ച് പഠനം ഉപേക്ഷിച്ചു.
തുടര്‍ന്ന് അമ്മയ്ക്കൊപ്പം തൊണ്ടു തല്ലാന്‍ പോയി. പിന്നീട് തടിയറുപ്പ് മില്ലിലെ സഹായിയായും കര്‍ഷക തൊഴിലാളിയായും മൊബൈയില്‍ കടയിലെ സെയില്‍സ്മാനായും ജോലി ചെയ്തു. ഇതിനിടയില്‍ അനുജനെ എഞ്ചിനിയറിങ്ങ് പഠനത്തിന് അയച്ചു. സഹോദരിയെ വിവാഹം കഴിച്ച് അയച്ചു. ഇതിനു ശേഷമാണു പതിവഴിയില്‍ മുടങ്ങിയ പഠനം പ്രഭാകാരന്‍ തിരിച്ചു പിടിക്കുന്നത്. തുടര്‍ന്നു വെല്ലൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിടെക്ക് നേടി. മെബൈല്‍ ഷോപ്പില്‍ സെയില്‍മാനായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഐ ഐ ടിയില്‍ എന്ഡ്രന്സിനുള്ള പണം കണ്ടെത്തിരുന്നത്.
ഈ കാലത്തു രാത്രിയില്‍ റയില്‍വേ പ്ലാറ്റഫോമിലായിരുന്നു ഉറങ്ങിരുന്നത്. ശേഷം ഐ ഐടിയില്‍ നിന്ന് ഉയന്ന റാങ്കോടെ എം ടെക്ക് പാസായി. ഇതിനിടയില്‍ തന്നെ പ്രഭാകരന് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പഠനം തുടങ്ങിരുന്നു. മൂന്നു തവണ ശ്രമിച്ചിരുന്നു എങ്കിലും നാലാം തവണയാണു പ്രഭാകരനെ തേടി വിജയം എത്തിയത്. നിശ്ചയദാര്‍ഡ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും പ്രഭാകാരന്‍ നേടിയ വിജയം തമിഴ്നാട് വലിയ ആഘോഷമാക്കിരിക്കുകയാണ്.