Saturday, November 17, 2018 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 12.35 PM

ലിഗ എത്തിയത് കൊട്ടാരങ്ങളുടെയും തടാകങ്ങളുടെയും നാട്ടില്‍ നിന്ന്: കേരള ജനസംഖ്യയുടെ വെറും പത്തുശതമാനം മാത്രമുള്ള ഈ സ്വപ്നനാടിനെ അറിയാതെ പോകരുത്..

Lithuania

ലിത്വാനിയ കേരളത്തില്‍ ചികിത്സയ്‌ക്കെത്തി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ലിഗ എന്ന യുവതിയുടെ രാജ്യമാണ്. തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാടാണ് ലിത്വാനിയ. യൂറോപ്പിലെ ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന നാട്. ബാള്‍ട്ടിക് കടലിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ എന്നീ മൂന്നു രാജ്യങ്ങളെയാണ് ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്നു വിളിക്കുന്നത്. വടക്കന്‍ യൂറോപ്പിലെ ഉള്‍ക്കടലാണ് ബാള്‍ട്ടിക് കടല്‍. മികച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ലിത്വാനിയ.

ഒരു കാലത്ത് ജൂതന്‍മാരുടെ ഇടമായിരുന്ന പനേറിയെ ലിത്വാനിയയിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ ആയിരക്കണക്കിന് ജൂതന്‍മാരെയാണ് കൊന്നൊടുക്കിയത്. അവരുടെ സ്മാരകങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മികച്ച ഭൂപ്രകൃതിയും പരിസ്ഥിതി സൗഹൃദ പ്രദേശവുമാണ് ലിത്വാനിയ. മാത്രമല്ല ധാരാളം പക്ഷിമൃഗാദികളുമുണ്ട്. യാത്രയെ ഇഷ്ടപ്പെടുന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒപ്പം സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യം കൂടിയാണ് കേവലം 34 ലക്ഷം മാത്രം ജനസംഖ്യയുള്ള ലിത്വാനിയ. അതായത് കേരളജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ താഴെ.

Lithuania

അടിമുടി ഉത്സാഹഭരിതമായ തെരുവുകളും ശാന്തമായ ആരാധനാലയങ്ങളുമാണ് ഈ രാജ്യത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മനോഹരമായ യൂറോപ്യന്‍ ഭക്ഷണശാലകളും ആര്‍ട്ട്ഗാലറികളും ഈ രാജ്യത്തേയ്ക്ക് സഞ്ചാരികളെ ക്ഷണിക്കുന്നുണ്ട്. ഹില്‍ ഓഫ് ക്രോസ് എന്നൊരു കുന്ന് ഉണ്ടിവിടെ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുരിശുകളുടെ കുന്നാണിത്. വിവാഹബന്ധം ദീര്‍ഘകാലം നിലനില്‍ക്കാന്‍ നവദമ്പതികള്‍ ഇവിടെ കുരിശുകള്‍ നിക്ഷേപിക്കുന്നു. ചെറിയ കുരിശു മുതല്‍ വലിയ കുരിശുകള്‍ വരെ ഇവിടെ കാണാന്‍ സാധിക്കും.

Lithuania

നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും അംഗമാണ് ഈ കൊച്ചു രാജ്യം. വില്‍നിയസാണ് ഇവിടുത്തെ ഏറ്റവും വലിയ നഗരവും ലിത്വാനിയയുടെ തലസ്ഥാനവും. മഞ്ഞയും ചുവപ്പും മെറൂണും കലര്‍ന്നതാണ് ഇവിടുത്തെ ദേശീയപതാക. വേനല്‍ക്കാലത്താണ് ഇവിടുത്തെ തീരദേശങ്ങള്‍ സജീവങ്ങളാകുന്നത്. ട്രക്കായ് ഹിസ്‌റ്റോറിക്കല്‍ നാഷണല്‍ പാര്‍ക്ക്, ഗോഥിക് ഐലന്റ് കാസില്‍, ട്രക്കായ് ചരിത്ര മ്യൂസിയം എന്നിവയും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. മനോഹരങ്ങളായ തടാകങ്ങളും മനം മയക്കുന്ന കൊട്ടാരങ്ങളും പച്ചപ്പാര്‍ന്ന അതിശയിപ്പിക്കുന്ന വനസമ്പത്തും നിറഞ്ഞ കുഞ്ഞന്‍ നാട്. സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഈ രാജ്യം 1990 കളുടെ ആരംഭത്തിലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യം കൂടിയാണിത്. യൂറോ ആണ് ഈ രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സി. ലാത്വിയയും ലിത്വാനിയയുമാണ് പൊതുവായി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ.

Ads by Google
Friday 27 Apr 2018 12.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW