Sunday, August 19, 2018 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 26 Apr 2018 12.33 PM

ഇത് ഇന്ത്യയല്ല; ഇവര്‍ കുളിക്കുന്നത് ഗോമൂത്രത്തില്‍, പൗഡറായി കത്തിച്ച ചാണകപ്പൊടി, പാല്‍ കുടിക്കുന്നത് പശുവിന്റെ അകിടില്‍ നിന്നുനേരിട്ട്

tribe that bath in cow urine

പാലിലും മഞ്ഞളിലുമൊക്കെ കുളിക്കുന്നത് കേട്ടിട്ടുണ്ട് എന്നാല്‍ ഗോമൂത്രത്തില്‍ കുളിക്കുന്നത് കേട്ടിട്ടുണ്ടോ ? പോരാഞ്ഞിട്ട് പൗഡറായി ഉപയോഗിക്കുന്നത് കത്തിച്ച ചാണകപ്പൊടിയും. ദക്ഷിണ സുഡാനിലെ ജുബയിലെ ഗോത്രവര്‍ഗമാണ് പശുവിന്റെ പാല്‍ മുതല്‍ ചാണകം വരെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. നൈല്‍ നദിയുടെ കരയില്‍ അധിവസിക്കുന്ന മുണ്ടരി ഗോത്രം നൂറ്റാണ്ടുകളായി ജീവിക്കുന്നത് ഇത്തരത്തിലാണ്.

ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യര്‍ ഈ ഗോത്രത്തിലുള്ളവരാണ്. ഇവരുടെ കാലികള്‍ക്കുമുണ്ട് പ്രത്യേകത. സാധരണ പശുവോ പോത്തോ കാളയോ അല്ല മറിച്ച് പ്രത്യേക തരം കൊമ്പുള്ള അങ്കോള-വതൂസി എന്നയിനം കാലികളാണ് ഇവരുടെ പക്കല്‍ ഉള്ളത്. പ്രൗഡിയുടെ ചിഹ്നമായാണ് ഇവിടെ കാലികളെ കാണുന്നത്. പണത്തിന് പകരവും കാലികളെ നല്‍കാറുണ്ട്. ഈ ഗോത്രവര്‍ഗം നഗരങ്ങളിലേക്കൊന്നും പോവാറില്ല. മറ്റ് മനുഷ്യരില്‍ നിന്നും അകന്നുമാറി ജീവിക്കുവാനാണ് ഇവര്‍ക്കിഷ്ടം. രാവിലെ എഴുന്നേറ്റയുടന്‍ മുണ്ടരി ഗോത്രത്തിലുള്ളവര്‍ ഒരു വൃക്ഷത്തിന്റെ കമ്പ് കൊണ്ട് പല്ലുകള്‍ വൃത്തിയാക്കും. ശേഷം കാലികള്‍ മൂത്രമൊഴിക്കുമ്പോള്‍ അവിടെ തല വെച്ച് തല കഴുകും. ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരമായാണ് ഇവിടുള്ളവര്‍ ഗോമൂത്രത്തില്‍ കുളിക്കുന്നത്. പാല്‍ കറന്ന് പാത്രത്തിലേക്ക് മാറ്റുന്നതിന് പകരം പശുവിന്റെ അകിടില്‍ നിന്നും നേരിട്ടാണ് ഇവര്‍ പാല് കുടിക്കുന്നത്. ശേഷം ചെണ്ട കൊട്ടി ഗ്രാമവാസികള്‍ക്ക് കാലികളെ മേക്കാന്‍ സമയമായെന്ന സൂചന നല്‍കും.

കൊതുകുകളെ തുരത്താന്‍ ചാണകം കത്തിച്ച പൊടിയാണ് ഇവര്‍ മുഖത്ത് തേക്കുന്നത്. മാത്രമല്ല കത്തുന്ന ചൂടില്‍ നിന്നും ഇവരുടെ ചര്‍മ്മത്തെ സംരക്ഷിക്കാനും ഇത് നല്ലതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഈ ഗ്രാമത്തില്‍ മനുഷ്യരേക്കാള്‍ വില കാലികള്‍ക്കാണ്. തോക്കുധാരികളാണ് ഇവിടെ കാലികള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. മുപ്പത്തി അയ്യാരിത്തോളം രൂപ വിലമതിക്കുന്നതാണ് ഇവരുടെ പ്രത്യേക ഇനത്തില്‍പ്പെട്ട കാലികള്‍. കുടുംബാംഗത്തെ പോലയാണ് ഇവിടെ കാലികളെ കാണുന്നത്. അവയ്ക്കൊപ്പം തന്നെയാണ് ഇവിടെ ഗ്രാമവാസികളും ഉറങ്ങുന്നത്. താരിഖ് സൈദി എന്ന ഫോട്ടോഗ്രാഫറാണ് ഈ വ്യത്യസ്ത ജിവിതരീതി തന്റെ ക്യാമറയില്‍ പകര്‍ത്തി പുറംലോകത്തെ കാണിച്ചത്.

Ads by Google
Thursday 26 Apr 2018 12.33 PM
Ads by Google
Loading...
LATEST NEWS
TRENDING NOW