Sunday, April 21, 2019 Last Updated 13 Min 8 Sec ago English Edition
Todays E paper
Wednesday 25 Apr 2018 03.51 PM

പൗഡര്‍ ഗുണകരമാണോ?

uploads/news/2018/04/211927/Weeklykids250418a.jpg

പുറത്തുപോയി തിരിച്ചെത്തിയ ജിബി കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റിയശേഷം അവിടെ പൗഡര്‍ ഇട്ടു. ഇതുകണ്ട് ഭര്‍ത്താവ് റോഷന്‍ അവളെ തടഞ്ഞു. എന്നിട്ട് പൗഡര്‍ പിടിച്ചുവാങ്ങി.

''നീ എന്താണീ കാണിക്കുന്നത്? കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ പൗഡര്‍ ഇടരുതെന്ന് അറിഞ്ഞുകൂടേ?''

''അത് ചേട്ടാ... ഡയപ്പര്‍ കെട്ടിയ ഭാഗം ചുവന്നുപൊട്ടിയതുകൊണ്ടാ... അവിടെ അല്‍പ്പം പൗഡറിട്ടാല്‍ പെട്ടെന്നു മാറും.''

''പൗഡറിട്ടാല്‍ മാറുമെന്ന് നിന്നോടാരാ പറഞ്ഞത്? ആ ധാരണ തികച്ചും തെറ്റാ... പൗഡര്‍ കുട്ടികളുടെ ദേഹത്തെ നനവ് വലിച്ചെടുത്ത് അവിടം ഡ്രൈയാക്കും മാത്രമല്ല, ഇന്‍ഫെക്ഷനുണ്ടായി, ഭാവിയിലത് ഒരുപാട് കുഴപ്പങ്ങള്‍ക്കു വഴിവയ്ക്കും.

കുഞ്ഞുങ്ങളുടെ ഡയപ്പെര്‍ ഇടയ്ക്കിടയ്ക്കു മാറ്റിയാല്‍ മോശമായ വാസനയും റാഷസും ഉണ്ടാവില്ല.

കുഞ്ഞുങ്ങള്‍ക്കു നല്ല വാസന ഇരിക്കട്ടെ എന്നുകരുതിയാണ് പൗഡറിടുന്നതെങ്കില്‍ അതിന്റെയും ആവശ്യമില്ല. അവര്‍ ജനിക്കുന്നതുതന്നെ ഒരു പ്രത്യേക വാസനയോടു കൂടിയാണ്.

പൗഡര്‍ അറിയാതെ അകത്തേക്കു വലിച്ച് കുഞ്ഞുങ്ങള്‍ക്ക് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. തീരെ ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ അപകടസാധ്യത കൂടും.

അതുകൊണ്ട് കഴിവതും പൗഡര്‍ ഇടാതിരിക്കുന്നതാ നല്ലത്.'' റോഷന്‍ അവളെ തിരുത്തി.

Wednesday 25 Apr 2018 03.51 PM
YOU MAY BE INTERESTED
Loading...
TRENDING NOW