Thursday, November 15, 2018 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Apr 2018 03.12 PM

വരണ്ട ചര്‍മ്മമോ...?

uploads/news/2018/04/211655/beautyspot240418.jpg

വരണ്ട ചര്‍മ്മത്തില്‍ നിന്ന് രക്ഷ നേടാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍...

സൂര്യകാന്തി എണ്ണ:


സൂര്യകാന്തി എണ്ണ പുരട്ടുമ്പോള്‍ ചര്‍മ്മത്തിലെ വരള്‍ച്ച മാറി, മോയ്‌സ്ചുറൈസിംഗ് ഫലം നല്‍കുന്നു. ഇത് ചര്‍മ്മം വരണ്ടിടത്ത് തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.

പപ്പായ:


എണ്ണ മാത്രമല്ല പപ്പായയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. പപ്പായയില്‍ ഉള്ള വിറ്റാമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കും. ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കും.

കറ്റാര്‍വാഴ:


സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍വാഴ. മുടിയേയും ചര്‍മ്മത്തേയും സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കറ്റാര്‍വാഴയിലുണ്ട്. രാത്രിയില്‍ കിടക്കുമ്പോള്‍ കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കുകയും വരണ്ട ചര്‍മ്മത്തിനു പരിഹാരമാവുകയും ചെയ്യും.

തേനും പഴവും:


പഴവും തേനും ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ്. ഒരു സ്പൂണ്‍ തേനില്‍ രണ്ട് സ്പൂണ്‍ പഴം ഉടച്ചതും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കും. അതോടൊപ്പം മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും.

ബാര്‍ലി:


കടുകെണ്ണയില്‍ അല്‍പം മഞ്ഞപ്പൊടിയും ബാര്‍ലിയും മിക്‌സ് ചെയ്ത് മുഖത്തും ശരീരത്തിലും പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കും.

ചന്ദനം:


ചന്ദനത്തിന്റെ പൊടി, പേസ്റ്റ് രൂപത്തിലാക്കി മുഖത്തും ശരീരത്തിലും പുരട്ടിയാല്‍ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മകോശങ്ങള്‍ക്ക് ആരോഗ്യം ലഭിക്കുകയും ചെയ്യും.

വെള്ളരിക്ക:


സൗന്ദര്യസംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളരിക്ക. ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ വെള്ളരിക്ക സഹായിക്കും. മാത്രമല്ല ചര്‍മ്മം വ്യത്തിയായിരിക്കാനും സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഒരു കഷ്ണം തക്കാളിയില്‍ നല്ലതു പോലെ ഉരച്ച് ഇത് മുഖത്ത് പുരട്ടിയാല്‍ ആകര്‍ഷകത്വം കിട്ടും.

Ads by Google
Tuesday 24 Apr 2018 03.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW