സമയം കിട്ടുമ്പോഴൊക്കെ നസീമയും കൂട്ടുകാരും വട്ടം ചേര്‍ന്ന് വര്‍ത്തമാനം പറയും. സൗന്ദര്യസംരക്ഷണമായിരിക്കും മിക്കപ്പോഴും അവരുടെ സംസാരവിഷയം. എന്നാല്‍ അപ്പോഴൊന്നും ഗീതു അവര്‍ക്കൊപ്പം കൂടാറില്ല.
കട്ടിയില്ലാത്ത പുരികക്കൊടികളാണ് അവളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം. ഒരിക്കല്‍ അവള് അക്കാര്യം തുറന്നുപറയുകയും ചെയ്തു.
അതുകേട്ട് നസീമ ചിരിച്ചു:
''അത്രേയുള്ളോ കാര്യം? ഗീതൂ, യാതൊരു ശ്രദ്ധയുമില്ലാതെ പറിച്ചെടുക്കുന്നതുകൊണ്ടാ നിന്റെ പുരികം ഇങ്ങനെയായത്. സ്വയം പറിച്ചെടുക്കുമ്പോള്‍ താഴ്ഭാഗത്തെ പുരികം വേണം എ
ടുക്കാന്‍.''
''അതെനിക്ക് അറിയില്ലായിരുന്നു നസീമേ... ഇനി ഞാന്‍ അങ്ങനെ ചെയ്തോളാം.'' ഗീതു പറഞ്ഞു.
''ങാ... ഇനി ഞാന്‍ കട്ടിപ്പുരികത്തിനുള്ള ചില പൊടിക്കൈകള്‍ കൂടി പറഞ്ഞുതരാം. കേട്ടോളൂ...
തലയില്‍ തേക്കുന്നതിനൊപ്പം പുരികത്തിലും ഓയില്‍ മസാജ് തേക്കുക. ഒലീവ്, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് പുരികക്കറുപ്പിനു കട്ടി വര്‍ധിക്കാന്‍ സഹായിക്കും. ഉ
റങ്ങുന്നതിനുമുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യണം.
മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ ഉപയോഗിക്കുന്നതും നല്ലതാണ്.'' നസീമ പറഞ്ഞുകൊടുത്തു.