Monday, September 24, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 19 Apr 2018 06.26 PM

മതമില്ലാത്ത മകന് സി കെ വിനീത് പേരിട്ടു, പേരിലും കരുതി വച്ചിട്ടുണ്ട് ഒരു കുഞ്ഞു കൗതുകം

uploads/news/2018/04/210262/8.gif

കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസില്‍ സി കെ വിനിത് ഇടിച്ചു കയറിയത് കളിക്കളത്തിലെ പ്രതിഭ കൊണ്ടു മാത്രമല്ല. അതിനുമപ്പുറം വ്യക്തമായ നിലപാടും ശക്തമായ തീരുമാനങ്ങളും കൊണ്ടാണ്. അതുകൊണ്ടു തന്നെ മകന്‍ ജനിച്ചപ്പോള്‍ അവന്‍ മതമില്ലാതെ വളരും എന്ന വിനീതിന്റെ തീരുമാനത്തെ മലയാളികള്‍ ഒന്നടങ്കം പിന്തുണച്ചു.

ഇപ്പോഴിത വിനീത് തന്റെ മകനു പേരിട്ടിരിക്കുന്നു. പേരിലും ഒളിപ്പിച്ചു വച്ചിട്ടുണ്ട് അല്‍പ്പം കൗതുകം. ഏഥന്‍ സ്റ്റീവ് എന്നാണു വിനീത് മകന് ഇട്ട പേര്. ഏഥന്‍ എന്ന് വാക്കിന്റെ അര്‍ഥം കരുത്തന്‍ എന്നാണ്. തന്റെ ഇഷ്ട താരമായ സ്റ്റീവ് ജെറാള്‍ഡിന്റെ പേരിനോടു സാമ്യമുള്ള പേരാണു സ്റ്റീവ്. കഴിഞ്ഞ് ഫെബ്രുവരി 23 നായിരുന്നു സി കെ വിനീതിന് ആണ്‍ കുഞ്ഞു ജനിച്ചത്. കണ്ണുര്‍ സ്വദേശിയായ ശരണ്യയാണു വിനീതിന്റെ ഭാര്യ.

Ads by Google
Thursday 19 Apr 2018 06.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW