Thursday, January 17, 2019 Last Updated 16 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Apr 2018 12.35 AM

എറണാകുളത്ത്‌ ചവിട്ടിക്കൊല, ഇടുക്കിയില്‍ പ്രതികളില്‍നിന്നു കൈക്കൂലി; പോലീസിന് അപമാനമായി റൂറല്‍ എസ്‌.പി യുടെ സ്ക്വാഡ്

uploads/news/2018/04/209779/Police-2.jpg

കൊച്ചി: എറണാകുളം റൂറല്‍ എസ്‌.പി. നിയോഗിച്ച ആര്‍.ടി.എഫി(റൂറല്‍ ടൈഗര്‍ ഫോഴ്‌സ്‌)നെതിരേ സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്കു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

ലോക്കല്‍ പോലീസിന്റെ അധികാരത്തില്‍ കടന്നു കയറുകയാണെന്നായിരുന്നു മുഖ്യ ആക്ഷേപം. അതിനു പുറമേ മയക്കുമരുന്നു കേസിലെ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഇടുക്കിയില്‍ ഒന്നരവര്‍ഷം മുമ്പ്‌ സ്‌പെഷല്‍ സ്‌ക്വാഡില്‍പ്പെട്ട മൂന്നു പോലീസുകാര്‍ അറസ്‌റ്റിലായതും ഇത്തരം സ്‌ക്വാഡുകള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യത്തിനു മൂര്‍ച്ചകൂട്ടുകയും ചെയ്‌തിരുന്നു.
ഇന്റലിജന്‍സ്‌ എ.ഡി.ജി.പിക്കു ലഭിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുത്തിരുന്നില്ല. എറണാകളും റൂറല്‍ എസ്‌.പി എ.വി. ജോര്‍ജാണ്‌ എറണാകുളം റൂറല്‍ ജില്ലയില്‍ ടൈഗര്‍ ഫോഴ്‌സിനു രൂപം കൊടുത്തത്‌.

ഇതിനു മുമ്പും ഇദ്ദേഹം എസ്‌.പിയായി സേവനമനുഷ്‌ഠിച്ചിരുന്ന ഇടുക്കിയിലും സമാനമായ സ്‌പെഷല്‍ സ്‌ക്വാഡിനു രൂപം നല്‍കിയിരുന്നു. ഇവിടെയും എ.ആര്‍. ക്യാമ്പില്‍നിന്നുള്ള പോലീസുകാരെ ചേര്‍ത്തായിരുന്നു സ്‌ക്വാഡ്‌ രൂപീകരിച്ചിരുന്നത്‌. മയക്കുമരുന്നുകേസ്‌ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങി കേസ്‌ ഒതുക്കിയെന്നു കണ്ടെത്തിയതോടെ സ്‌ക്വാഡ്‌ അംഗങ്ങളായ മൂന്നുപേരെ പോലീസ്‌ പാലക്കാട്ട്‌ വച്ചു പിടികൂടിയിരുന്നു.
ഇടുക്കി സ്‌പെഷല്‍ സ്‌ക്വാഡ്‌ പോലീസ്‌ സേനയ്‌ക്ക്‌ അപമാനം വരുത്തിവച്ചതോടെ ഇതു പിരിച്ചുവിടുകയായിരുന്നു. ഇടുക്കിയില്‍നിന്നു സ്‌ഥലംമാറി എറണാകുളം റൂറല്‍ എസ്‌.പിയായി അധികാരമേറ്റതോടെ എ.വി. ജോര്‍ജ്‌ ഇവിടെ രൂപംനല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സാണു വീണ്ടും വിവാദത്തിലായത്‌. എസ്‌.ഐയുടെ അധികാരമില്ലാതെ വീടുകയറി പ്രതികളെ പിടിക്കുക, സ്‌റ്റേഷനിലുള്ള മറ്റു പോലീസുകാരോട്‌ ധാര്‍ഷ്‌ട്യത്തോടെ പെരുമാറുക, ലോക്കല്‍ പോലീസ്‌ അറിയാതെ രഹസ്യനീക്കം നടത്തി പ്രതികളെ പിടികൂടി മര്‍ദിച്ചശേഷം ബന്ധപ്പെട്ട സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ക്കെതിരേ ലോക്കല്‍ പോലീസും പ്രതിഷേധം ശക്‌തമാക്കിയിരുന്നു.

ഇതിനു പുറമേ പ്രതികളെ പിടികൂടിയത്‌ ആര്‍.ടി.എഫ്‌. ആണെന്ന്‌ ഒരിടത്തും വെളിപ്പെടുത്തുകയുമില്ല. ഇക്കാരണത്താല്‍ ആര്‍.ടി.എഫിന്റെ നിയമനം പോലീസ്‌ ചട്ടത്തിനു തന്നെ വിരുദ്ധമാണെന്നു കാണിച്ച്‌ നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലീസ്‌ ആസ്‌ഥാനത്ത്‌ എത്തിയിരുന്നു.

Ads by Google
Wednesday 18 Apr 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW