Tuesday, September 25, 2018 Last Updated 22 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 08.31 PM

ത്രീഡിയില്‍ 'ഗംഗ' എത്തി; മംഗളം വാരികയ്ക്ക് ആവേശോജ്വല സ്വീകരണം

mangalam varika

കോട്ടയം: മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദ്യ ത്രീഡി നോവല്‍ 'ഗംഗ'യ്ക്ക് ആവേശോജ്വല സ്വീകരണം. ഏപ്രില്‍ 16 തിങ്കളാഴ്ച വിപണിയിലെത്തിയ നോവല്‍ ഇതിനകം വായനക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പ്രസിദ്ധീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ വാരികയില്‍ അടിമുടി വരുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഇതുവരെ രാജ്യത്താരും പരീക്ഷിക്കാത്ത ത്രീഡി എന്ന പുതിയ സങ്കേതത്തിലേക്കു മംഗളം കടന്നത്.

തഞ്ചാവൂരിന്റെ പശ്ചാത്തലത്തില്‍ പ്രവീണ്‍ ഇറവങ്കര എഴുതുന്ന നോവലിലെ കഥാപാത്രങ്ങളായ ഗംഗയേയും സൂരജ് വര്‍മയേയും അഘോരിയേയുമൊക്കെ ത്രീഡി ഇഫക്ടില്‍ സിനിമാ-സീരിയല്‍ താരങ്ങളാണ് അവതരിപ്പിക്കുന്നത്.
പതിനാലാം നൂറ്റാണ്ടില്‍ കോലത്തിരി നാട്ടില്‍ ആരംഭിക്കുന്ന കഥ തഞ്ചാവൂരും ഒറീസയും ഉജ്ജയിനിയുമൊക്കെ പിന്നിട്ട് എഴുനൂറു വര്‍ഷത്തിന്റെ കഥയുമായി തിരുവിതാംകൂര്‍ കോവിലകത്ത് എത്തുന്നു. ഗംഗ എന്ന മരണമില്ലാത്ത പെണ്ണിന്റെ പ്രണയവും പ്രതികാരവും ഇഴകലര്‍ന്നതാണു നോവലിന്റെ ഇതിവൃത്തം.

mangalam varika

ത്രീഡി ഇഫക്ടില്‍ ചിത്രങ്ങള്‍ ആസ്വദിക്കാനായി കണ്ണട സൗജന്യമായി നല്‍കുന്ന മംഗളം വാരിക ഇപ്പോള്‍ അഭൂതപൂര്‍വമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. പുതിയ നോവലുകളടക്കം കാലഘട്ടത്തിനനുസരിച്ചുള്ള ഒട്ടേറെ മാറ്റങ്ങളാണു വരുംലക്കങ്ങളില്‍ മംഗളം വാരികയിലുണ്ടാവുക.

Ads by Google
Tuesday 17 Apr 2018 08.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW