Monday, September 24, 2018 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 08.34 AM

65,000 കാണികളെ സാക്ഷി നിര്‍ത്തി വിവാഹഭ്യര്‍ത്ഥന നടത്തി, ഒടുവില്‍ ജോണ്‍ സീനയും നിക്കി ബെല്ലയും വേര്‍പിരിഞ്ഞു: അവസാനിക്കുന്നത് ഇടിക്കൂട്ടിലെ രാജകുമാരന്റെ 6 വര്‍ഷം നീണ്ട പ്രണയം

uploads/news/2018/04/209542/1.jpg

ഇടിക്കൂട്ടിലെ പ്രണയിതാക്കള്‍ വേര്‍പിരിയുന്നു. റെസ്ലീങ് ഒന്നം നമ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീനയും നടി നിക്കി ബെല്ലയും വേര്‍പിരിയാന്‍ തീരുമാനിച്ചു. ആറുവര്‍ഷമായി പ്രണയത്തിലായിരുന്ന നിക്കിയോടു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 2 നായിരുന്നു റെസല്‍മാനിയ 33 -ാം വേിലയില്‍ റെസ്ലീങ് റിങ്ങിന്റെ അകത്തു വച്ച് ജോണ്‍ സീന വിവാഹഭ്യര്‍ത്ഥന നടത്തിയത്. അന്നു വിവാഹനിശ്ചയ മോതിരവും സീന നിക്കിയെ അണിയിച്ചിരുന്നു. ഇപ്പോള്‍ വിവാഹ നിശ്ചയം റദ്ദാക്കിയതായി ജോണ്‍ സീന യു എസ് മാഗസിന്‍ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും ഇരുവരും ചേര്‍ന്ന് എടുത്തതാണ് എന്ന് ജോണ്‍ സീന പറഞ്ഞു. തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം എന്ന് ഇരുവരും അറിയിച്ചു.

uploads/news/2018/04/209542/2.jpg

2012 ലായിരുന്നു ജോണ്‍ സീനയും നിക്കി ബെല്ലയും പ്രണയത്തിലാകുന്നത്. 33 വയസുള്ള നീക്കി ബെല്ല മോഡലും നടിയുമാണ്. കഴിഞ്ഞ വര്‍ഷം എതിരാളികളായ മിസ്സിനോടും മേരിസിനോടും മിക്‌സഡ് മത്സരത്തില്‍ ഉജ്ജ്വലമായി വിജയിച്ചതിനു പിന്നാലെയായിരുന്നു മുട്ടിലിരുന്നു സീന കൈയില്‍ സൂക്ഷിച്ചിരുന്ന മോതിരം ബെല്ലയുടെ വിരലില്‍ അണിയിച്ചത്. അപ്പോള്‍ ബെല്ല സീനയെ ചുംബിക്കുകയും ചെയ്തു. വളരെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു കാണികള്‍ സാക്ഷ്യം വഹിച്ചത്. ബെല്ലയോടു നേരത്തെ തന്നെ വിവാഹഭ്യര്‍ത്ഥന നടത്തിരുന്നു എങ്കിലും ഏറ്റവും വലിയ വേദിയില്‍വച്ചകണം ഔദ്യോഗികമായ വിവാഹഭ്യര്‍ത്ഥന നടത്തേണ്ടത് എന്നു കരുതിയാണ് കാത്തിരുന്നത്. ഒരു തവണ കൂടി ബെല്ല സമ്മതമാണ് എന്നു പറയണമെന്നു തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നും സീന പറയുന്നു.
uploads/news/2018/04/209542/3.jpg

ഇതിനു ശേഷം ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം ഉടലെടുത്താണു വേര്‍പിരിയലിന്റെ കാരണം എന്നു പറയുന്നു. വിവാഹം ചെയ്യാമെങ്കിലും കുഞ്ഞു വേണ്ട എന്ന നിലപാടാണ് ഇരുവരുടെയും ബന്ധത്തെ പ്രതികൂലമായി ബാധിച്ചത് എന്നു റിപ്പോര്‍ട്ടുണ്ട്. ഞാന്‍ നിന്നെ വിവാഹം ചെയാന്‍ വളരെയധികം ആഗ്രഹിക്കുന്നു. എന്നാല്‍ അതിന്റെ അര്‍ഥം ഒരു കുഞ്ഞിന്റെ അച്ഛനാകാന്‍ ആഗ്രഹിക്കുന്നു എന്നല്ല. അങ്ങനെ നീ കരുതുകയും ചെയ്യരുത് എന്ന് ജോണ്‍ നിക്കിയോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ജോണിന്റെ ഈ ആവശ്യം നിക്കിയെ വീണ്ടും വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നാണു വിവരം. ബാല്യകാല സഖിയായിരുന്ന എലിസബത്ത് ഹബേര്‍ദയെ വിവാഹമോചനം ചെയ്ത സീന 2012 മുതല്‍ ബെല്ലയുമായി പ്രണയത്തിലായിരുന്നു.

Ads by Google
Tuesday 17 Apr 2018 08.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW