Friday, July 20, 2018 Last Updated 37 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 02.31 PM

സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ആണ്‍ഫ്രീഡം നെറ്റ്ഫ്‌ലിക്‌സിലൂടെ ഇന്ത്യയില്‍: ലെസ്ബിയന്‍ ബന്ധങ്ങളും മതതീവ്രവാദവും പ്രമേയമാക്കിയ ചിത്രം രാജ്യത്തു കലാപത്തിനും മാനഭംഗത്തിനും വഴിവെയ്ക്കുമെന്നു മുന്നറിയിപ്പ്

uploads/news/2018/04/209301/1.gif

മൂന്നു വര്‍ഷം മുമ്പു കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച രാജ് കുമാറിന്റെ അണ്‍ഫ്രീഡം എന്ന ചിത്രം നെറ്റ്ഫ്‌ലികസില്‍ റിലീസ് ചെയ്തു. ചിത്രം ഇനി ഇന്ത്യയിലും കാണാനാകും. രാഷ്ട്രീയവും മതപരവും ലിംഗപരവുമായ പ്രശ്‌നങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍, ലൈംഗിക സ്വാതന്ത്ര്യം എന്നിവ വിഷയമാക്കി ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് അണ്‍ഫ്രീഡം. ആദില്‍ ഹുസൈനാണു നായകന്‍. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചിത്രം നെറ്റ്ഫ്‌ലക്‌സ് പോലെ ജനകീയ മാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്ന് സംവിധായകന്‍ രാജ് അമിത് കുമാര്‍ പറഞ്ഞു.

uploads/news/2018/04/209301/2.gif

ഡിജിറ്റല്‍ കാലത്ത് ഇത്തരം നിരോധനങ്ങള്‍ വിഭലമാണ് എന്നതിന്റെ തെളിവാണ് ഇത് എന്നു രാജ് അമിത് കുമാര്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലും ന്യൂയോര്‍ക്കിലും ഇതള്‍ വിരിഞ്ഞ രണ്ടു കഥകളാണു ചിത്രം പറയുന്നത്. ഒന്നില്‍ സ്വന്തം ലൈംഗിക താല്‍പ്പര്യങ്ങള്‍ നിവര്‍ത്തിക്കാനായി ഒരു പെണ്‍കുട്ടി രക്ഷിതാക്കളുമായി നടത്തുന്ന പോരാട്‌വും രണ്ടാമത്തേതില്‍ ഒരു തീവ്രവാദിയും മുസ്ലിം മതവിശ്വാസിയും തമ്മിലുള്ള സംഘര്‍ഷവുമാണു പറയുന്നത്. രാജ്യത്തു കലാപത്തിനും ബാലത്സംഗത്തിനും വഴിവയ്ക്കും എന്നു ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് 2015 ല്‍ ചിത്രത്തിനു പ്രദര്‍ശനാനു മതി നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചിത്രം കണ്ടപ്പോള്‍ അതില്‍ ചില സീനുകള്‍ വെട്ടിക്കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

uploads/news/2018/04/209301/3.gif

ഇതിനു വഴങ്ങാതിരുന്ന സംവിധായകന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലെറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ചില സീനുകള്‍ വെട്ടി ഒഴിവാക്കാതെ അനുമതി നല്‍കാനാകില്ല എന്നായിരുന്നു ഇവരുടെ വിധി. ഇതിനു ശേഷം അണിയറപ്രവര്‍ത്തകര്‍ രാജ്യത്തിന് അകത്തും പുറത്തുമായ നൂറോളം കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഇതിനു ശേഷമാണു നെറ്റ്ഫ്‌ലിഷക്‌സിലൂടെ ഔദ്യോഗികമായി റിലീസ് ചെയ്തത്. വിക്ടര്‍ ബാനര്‍ജി, ഭാവനി ലീ, പ്രീതി ഗുപ്ത, ഭാനു ഉദയ് എന്നിവരാണു ചിത്രത്തില്‍ അഭിനയിപ്പിരിക്കുന്നത്. ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണു ചിത്രത്തിന്റെ ശബ്ദ സന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. ലെസ്ബിയന്‍ ബന്ധങ്ങള്‍, ഇസ്ല്‌ലാമോഫോബിയ, മതതീവ്രവാദം അസഹിഷ്ണുത തുടങ്ങിയവയാണു ചിത്രത്തിന്റെ പ്രമേയം.

Ads by Google
Monday 16 Apr 2018 02.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW