Thursday, April 19, 2018 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 03.23 PM

കോളജ് വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിന് കൊണ്ടുപോകാന്‍ അധ്യാപികയുടെ ശ്രമം; ഫോണ്‍ സംഭാഷണം പുറത്ത്

sex work

വിരുദ്ധ്‌നഗര്‍: താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലിലേക്ക് ആകര്‍ഷിക്കാന്‍ പ്രൊഫസറുടെ ശ്രമം. പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ വനിതാ പ്രൊഫസര്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ €ിപ്പ് പുറത്തുവന്നു. വിരുദ്ധ്‌നഗറിലെ ദേവാംഗ ആര്‍ട്‌സ് കോളജിലെ അധ്യാപിക നിര്‍മ്മല ദേവിയുടെ ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികയുടെ വാഗ്ദാനം ലഭിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് സസ്‌പെന്‍ഷന്‍.

വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലേക്ക് ക്ഷണിക്കുന്നതിന്റെ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ €ിപ്പാണ് പുറത്ത് വന്നത്. ദേവാംഗ ആര്‍ട്‌സ് കോളജിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപികയാണ് നിര്‍മ്മല ദേവി. മധുരൈ കാമരാജ് സര്‍വകശാലായിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് വഴങ്ങി കൊടുക്കണമെന്നും ഈ അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനികളോട് പറയുന്നുണ്ട്. ലൈംഗിക തൊഴിലിലേക്ക് വന്നാല്‍ ധാരാളം പണം ലഭിക്കുമെന്നും അക്കാദമിക് കാര്യങ്ങളെ ബാധിക്കാത്ത വിധം ഇക്കാര്യം മുന്നോ് കൊണ്ടു പോകാമെന്നും നിര്‍മ്മല പറയുന്നു.

താന്‍ പറയുന്നവര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താല്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്നും ഇത് പുറത്തു പറഞ്ഞാല്‍ ചീത്തപ്പേരുണ്ടാകുമെന്നും അധ്യാപിക പറയുന്നുണ്ട്. വിദ്യാര്‍ത്ഥിനികള്‍ ഒന്നിലധികം തവണ അധ്യാപികയുടെ ഓഫര്‍ നിരസിക്കുന്നുണ്ടെങ്കിലും ഇവര്‍ വീണ്ടും നിര്‍ബന്ധിക്കുന്നതാണ് ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കുന്നത്. അധ്യാപികയുടെ നിരന്തര ശല്യം രൂക്ഷമായതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്.

ഓഡിയോ ക്ലിപ്പിലുള്ളത് തന്റെ ശബ്ദം തന്നെയാണെന്ന് അധ്യാപിക സമ്മതിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലേക്ക് ആകര്‍ഷിച്ചുവെന്ന ആരോപണം അവര്‍ നിഷേധിച്ചു.

Ads by Google
Monday 16 Apr 2018 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW