Monday, September 24, 2018 Last Updated 59 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 11.16 AM

പുറംവേദനയെ വകവെയ്ക്കാതെയുള്ള ധോണിയുടെ ഒറ്റയാള്‍പ്പോരാട്ടം വിഫലം: അവസാന ഓവറിലെ നാടകീയതകള്‍ക്കൊടുവില്‍ പഞ്ചാബ് കിങ്‌സിനു നാലു റണ്‍സ് വിജയം

 Kings XI Punjab, Chennai Super Kings

ചണ്ഡിഗഡ്: ആവേശം അവസാന പന്തുവരെ നീണ്ടു, ഒറ്റയാള്‍ പോരാട്ടം നടത്തി അവസാന പന്തില്‍ നേടിയ ധോണിയുടെ സിക്‌സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാനായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സ് 193 റണ്‍സിന് അവസാനിക്കുകയായിരുന്നു.

ഒറ്റയാള്‍ പോരാട്ടം നടത്തിയ ചെന്നൈ നായകന്‍ ധോണി 44 പന്തില്‍ നിന്ന് ആറു ബൗണ്ടറിയും അഞ്ചു സിക്‌സുമുള്‍പ്പെടെ 79 റണ്‍സുമായി പുറത്താകാതെ നിന്നു. മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്കു വേണ്ടത് 17 റണ്‍സ്. എന്നാല്‍ അവസാന പന്തില്‍ ധോണി നേടിയ സിക്‌സ് ഉള്‍പ്പെടെ 12 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. സീസണില്‍ ചെന്നൈയുടെ ആദ്യ തോല്‍വിയാണ്.
നേരത്തേ, ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്. 33 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് ഗെയില്‍ അടിച്ചെടുത്തത്. ഒന്നാം വിക്കറ്റില്‍ ഗെയിലും ലോകേഷ് രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

Ads by Google
Ads by Google
Loading...
TRENDING NOW