Wednesday, September 26, 2018 Last Updated 34 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 07.56 PM

വിഷുഫലം; കാത്തിരിക്കുന്നതു പ്രകൃതി ക്ഷോഭങ്ങളും നാശനഷ്ടവും പ്രളയവും: അനില്‍ പെരുന്ന പ്രവചിക്കുന്നു

uploads/news/2018/04/209220/12.gif

വിഷു സംക്രമത്തില്‍ ഇന്ത്യയില്‍ ഉണ്ടായേക്കാവുന്ന സാമാന്യ ഫലങ്ങളെകുറിച്ച് അനില്‍ പെരുന്ന പ്രവചിക്കുന്നു.

നിലവില്‍ അഗ്നിമാരതയോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വിഷു സംക്രമ ഫലത്തെ അഗ്നി മാരതയോഗഫലങ്ങള്‍ സ്വാധിനിക്കുക തന്നെ ചെയ്‌തേക്കാം. സമൂഹത്തില്‍ അപ്രതീഷിതമായ പല സംഭവങ്ങളും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. വിലക്കയറ്റം, ക്ഷമം, തൊഴിലില്ലായിമ്മ, തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുകയും അതിന്റെ ഫലമായി വളരെയധികം പ്രതിഷേധങ്ങള്‍ നാനമേഖലകളില്‍ ഉയര്‍ന്നു വരുകയും ചെയ്‌തേക്കാം.

കാര്‍ഷിക രംഗത്തു പുരോഗതി ഉണ്ടാകുന്നതായി കാണുന്നു. ഈ വരുന്ന വര്‍ഷകാലം അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നതാണ്. ഭാരതത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ അന്യാദര്‍ശമായ നാശനഷ്ട്ടങ്ങളും പ്രളയവും ദുരിതവും ഉണ്ടായേക്കാം. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും ഈ വരുന്ന വര്‍ഷകാലം വളരയധികം ക്ലേശനാശങ്ങള്‍ സൃഷ്ട്ടിക്കും.

അഗ്നിമാരതയോഗഫലങ്ങള്‍ മെയ് മാസത്തോടെ അവസാനിക്കും എങ്കിലും അതു നല്‍കിയ ദോഷഫലങ്ങള്‍ ഏതാനം മാസങ്ങള്‍ക്കൂടി തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പുകളില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചില ഫലങ്ങള്‍ പിന്നീട് പ്രദേശിക രാഷ്ട്രീയ രംഗത്തെ തന്നെ മാറ്റി മറിക്കും വിധം അസാധാരണമായ ചില സാഹചര്യങ്ങളെ സൃഷ്ടിക്കുന്നതായി കാണുന്നു. പൊതുവേ ഗുണദോഷ സംമിശ്രമായ ചില ചലനങ്ങള്‍ വിഷു സംക്രമത്താല്‍ സമൂഹത്തില്‍ ഒട്ടാകെ ഉയര്‍ന്നു വരുന്നതാണ്.

Ads by Google
Sunday 15 Apr 2018 07.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW