Monday, April 16, 2018 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.31 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ? ഏപ്രില്‍ 15 മുതല്‍ 21 വരെ

uploads/news/2018/04/209157/azcha.jpg

അശ്വതി: കര്‍മ്മരംഗം പുഷ്‌ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. ക്ഷേത്രദര്‍ശനം, പുണ്യസ്‌ഥല സന്ദര്‍ശനം ഇവ നടത്തും. കുടുംബത്തില്‍ ശാന്തതയുണ്ടാകും.

ഭരണി: രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വപ്രയത്നം കൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. ഭക്ഷണത്തില്‍ താല്‌പര്യമേറും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. ഒന്നിലധികം മാര്‍ഗ്ഗങ്ങളിലൂടെ ധനാഗമം.

കാര്‍ത്തിക: വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയും. ബന്ധുക്കള്‍ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ്‌ കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.

രോഹിണി: പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

മകയിരം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ കാര്യതീരുമാനം. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും.

തിരുവാതിര: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. വിദേശത്തുനിന്നു തിരികെ നാട്ടില്‍ എത്താന്‍ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങള്‍ ഒഴിവാകും.

പുണര്‍തം: കടം നല്‍കിയ പണം തിരികെ ലഭിക്കും. ബന്ധുസമാഗമം ഉണ്ടാകും. സര്‍ക്കാരില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം.

പൂയം: വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം. ഔദ്യോഗികരംഗത്ത്‌ അംഗീകാരം. വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങിക്കും.

ആയില്യം: ഊഹക്കച്ചവടത്തില്‍ വിജയം. വിദ്യാര്‍ത്ഥികര്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‍നിന്ന്‌ ധനലാഭം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്‍നിന്നും മാറി നില്‍ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും.

മകം: ഗൃഹനിര്‍മ്മാണം പുരോഗമിക്കും. വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. പ്രവര്‍ത്തനരംഗത്ത്‌ ശോഭിക്കും. ആലോചിക്കാതെ ചെയ്‌തുപോയ കാര്യങ്ങളുടെ അനന്തരഫലമോര്‍ത്ത്‌ മനോവിഷമം.

പൂരം: ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം. സ്‌ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും.

ഉത്രം: ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. പൈതൃകമായ സ്വത്ത്‌ ലഭിക്കാന്‍ യോഗം. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റാന്‍ സാധ്യതയുണ്ട്‌. അസ്‌ഥാനത്ത്‌ സംസാരിച്ച്‌ മറ്റുള്ളവരുടെ വിരോധത്തിനു പാത്രമാകും.

അത്തം: ആരോഗ്യവിഷമതകള്‍ നേരിടും. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പുതിയ പദ്ധതികളില്‍ പണം മുടക്കും. മാനസികമായി അധിക സമ്മര്‍ദ്ദം. മേലധികാരികള്‍, സര്‍ക്കാര്‍ എന്നിവടങ്ങളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. കുടുംബസമേത യാത്രകള്‍ നടത്തും.

ചിത്തിര: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപ്പെടാനിടയുണ്ട്‌. വൈദ്യ സന്ദര്‍ശനം, ഔഷധസേവ ഇവ വേണ്ടിവരും.

ചോതി: രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. സ്‌ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്‌. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സുഹൃത്തുക്കളുടെ ആഘോഷങ്ങളില്‍ സംബന്ധിക്കും.

വിശാഖം: വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം നേടും.

അനിഴം: തൊഴില്‍പരമായ നേട്ടം. സാമ്പത്തിക വിജയം കൈവരിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും. ബിസിനസ്സില്‍ പണം മുടക്കേണ്ടി വരും. സുഹൃത്തുക്കളുമായി ഒത്തുചേരല്‍. പ്രവര്‍ത്തന വിജയം കൈവരിക്കും.

തൃക്കേട്ട: പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപെടാനിടയുണ്ട്‌. വിശ്രമം കുറയും. ബിസിനസ്സില്‍ മികവ്‌ പുലര്‍ത്തും. സാമ്പത്തികമായി അനുകൂലം. സുഹൃത്തുക്കളില്‍ നിന്നുളള പരാതികള്‍ കേള്‍ക്കും. യാത്രകള്‍ വേണ്ടിവരും.

മൂലം: സന്താനഗുണം അനുഭവിക്കും. വാഹനത്തിന്‌ അറ്റകുറ്റ പണികള്‍ വേണ്ടിവരും. ഭൂമിയില്‍ നിന്ന്‌ ധനലാഭം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. ധനപരമായി വാരം നന്നല്ല. കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍.

പൂരാടം: മംഗളകമ്മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍ ശമനം. മാനസിക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. പരീക്ഷാ വിജയം. തൊഴില്‍ പരമായ യാത്രകള്‍, ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം.

ഉത്രാടം: സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ സുഹൃത്തുക്കള്‍ പിന്‍വാങ്ങും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ബന്ധുജനസഹായം ലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും, സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. പൊതുപ്രവര്‍ത്തനരംഗത്ത്‌ വിജയം.

തിരുവോണം: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. തൊഴില്‍ പുരോഗതി. യാത്രകള്‍ വേണ്ടിവരും. കണ്ണുകള്‍ക്ക്‌ രോഗസാദ്ധ്യത. സുഹൃത്തുക്കളുമായി സംഗമം.

അവിട്ടം: കഫജന്യരോഗങ്ങള്‍ പിടിപ്പെടാം. സാധിക്കുമെങ്കില്‍ ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. തൊഴിലില്‍ നിന്നുപ്രതീക്ഷിച്ച ധനലാഭം ഉണ്ടാവില്ല. പൊതുവെ വാരം തൃപ്‌തികരമാവില്ല.

ചതയം: ബന്ധുക്കളുമായി ഭിന്നത നിലനിന്നിരുന്നത്‌ ശമിക്കും. ധനപരമായ വിഷമതകള്‍ തരണം ചെയ്യും. ഔഷധസേവ അവസാനിപ്പിക്കാന്‍ സാധിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴില്‍പരമായി അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കും. ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും, യാത്രകള്‍ വഴി നേട്ടം. കടങ്ങള്‍ വീട്ടാന്‍ സാധിക്കും.

പൂരൂരുട്ടാതി: മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ബന്ധുഗുണം വര്‍ദ്ധിക്കും. കുടുംബസമേത യാത്രകള്‍. തൊഴില്‍ പരമമായ ഉയര്‍ച്ച. ഭാഗ്യപുഷ്‌ടി വര്‍ദ്ധിക്കും. ഭൂമിയില്‍ നിന്ന്‌ ധനലാഭം. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. മോഷണശ്രമത്തിന്‌ ഇരയാകാന്‍ സാധ്യതയുണ്ട്‌.

ഉത്രട്ടാതി: ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. ഉത്തരവാദിത്തം വര്‍ദ്ധിക്കും. ബന്ധുജനങ്ങളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. സഹോദരഗുണം വര്‍ദ്ധിക്കും. ദാമ്പത്യപരമായ ഭിന്നതകള്‍ ശമിക്കും, തൊഴില്‍മേഖല ശാന്തമാകും, ആരോഗ്യപരമായ വിഷമതകള്‍. സന്താനഗുണം അനുഭവിക്കും.

രേവതി: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. കൂടുതലായി യാത്രകള്‍ വേണ്ടിവരും. ആഗ്രഹങ്ങള്‍ സാധിക്കും. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ വിജയം. ദേഹസുഖം വര്‍ദ്ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലബന്ധങ്ങള്‍ ലഭിക്കും സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പലപ്പോഴും കഴിയാതെവരും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 15 Apr 2018 01.31 AM
YOU MAY BE INTERESTED
TRENDING NOW