Friday, July 20, 2018 Last Updated 37 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.09 AM

നീരജ്‌, നീയാണ്‌ സ്വര്‍ണം

uploads/news/2018/04/209138/s1.jpg

ഗോള്‍ഡ്‌ കോസ്‌റ്റ്: നീരജ്‌ ചോപ്രയിലൂടെ ഇന്ത്യ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം കുറിച്ചു. ജാവലിന്‍ ത്രോയില്‍ 86.47 മീറ്ററിന്റെ സീസണല്‍ ബെസ്‌റ്റുമായാണു നീരജ്‌ സ്വര്‍ണം നേടിയത്‌.
ആദ്യ അവസരത്തില്‍ 85.50 എറിഞ്ഞ നീരജ്‌ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുമെന്ന്‌ ഉറപ്പാക്കിയിരുന്നു. രണ്ടാമത്തെ അവസരം ഫൗളായി. മൂന്നാമത്‌ 84.78 ല്‍ ഒതുങ്ങിയെങ്കിലും നാലാമത്തെ അവസരത്തില്‍ സ്വര്‍ണം ഉറപ്പാക്കി.
ജൂനിയര്‍ ലോക റെക്കോഡിന്‌ ഉടമയാണ്‌ 20 വയസുകാരനായ നീരജ്‌. നീരജിനൊപ്പം മത്സരിച്ച വിപിന്‍ കസാന അഞ്ചാം സ്‌ഥാനത്തു ഫിനിഷ്‌ ചെയ്‌തു. 82.59 മീറ്റര്‍ എറിഞ്ഞ ഓസ്‌ട്രേലിയയുടെ ഹാമിഷ്‌ പീകോക്കാണു വെള്ളി നേടിയത്‌.
82.20 മീറ്റര്‍ എറിഞ്ഞ ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെങ്കലം നേടി. ഇന്ത്യയുടെ ഭാവി വാഗ്‌ദാനമെന്നാണു നീരജ്‌ ചോപ്രയെ മുന്‍ അത്‌ലറ്റ്‌ അഞ്‌ജു ബോബി ജോര്‍ജ്‌ വിശേഷിപ്പിച്ചത്‌.
''തലമുറകള്‍ക്കിടെയുണ്ടാകുന്ന അദ്‌ഭുതം'' എന്നാണു നീരജിനെ മുന്‍ കോച്ച്‌ ഗാരി കാല്‍വര്‍ട്ട്‌ വിശേഷിപ്പിച്ചത്‌. മാര്‍ച്ചിലാണു നീരജ്‌ യോഗ്യത നേടിയത്‌.
ഫെഡറേഷന്‍സ്‌ കപ്പില്‍ 85.94 മീറ്ററിന്റെ മികച്ച എറിഞ്ഞതോടെയാണു ഗോള്‍ഡ്‌ കോസ്‌റ്റിലേക്കുള്ള ടിക്കറ്റ്‌ കിട്ടിയത്‌.ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെ നീരജ്‌ നയം വ്യക്‌തമാക്കിയിരുന്നു. മൂന്നു ഡയമണ്ട്‌ ലീഗ്‌ സീരിസിലും പങ്കെടുത്തിരുന്നു.
ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മാത്രമാണു കാലിടറിയത്‌. 82.26 മീറ്റര്‍ എറിഞ്ഞ നീരജ്‌ അഞ്ചാമനായി. ജര്‍മനിയിലെ ഓഫന്‍ബര്‍ഗില്‍ പരിശീലനം നടത്തിയ യുവ താരം അവിടെ നടന്ന ഒരു മത്സരത്തില്‍ ജര്‍മനിയുടെ ലോക ചാമ്പ്യന്‍ ജൊഹാനസ്‌ വെട്ടറിനൊപ്പം നില്‍ക്കുന്ന പ്രകടനവും കാഴ്‌ച വച്ചു.

Ads by Google
Sunday 15 Apr 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW