Monday, September 24, 2018 Last Updated 39 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.56 AM

യുദ്ധഭീതിയില്‍ വീണ്ടും സിറിയ , അമേരിക്കയ്‌ക്കു രാസായുധശാല; സിറിയയ്‌ക്കു പഠനകേന്ദ്രം

uploads/news/2018/04/209087/in3.jpg

വാഷിങ്‌ടണ്‍/ഡമാസ്‌കസ്‌: മിസൈല്‍- ബോംബ്‌ വര്‍ഷത്തിലൂടെ തങ്ങള്‍ തകര്‍ത്തത്‌ സിറിയയിലെ രാസായുധ കേന്ദ്രങ്ങളെന്ന്‌ അമേരിക്ക. എന്നാല്‍, പഠന കേന്ദ്രവും ആയുധപോസ്‌റ്റുകളുമാണു ലക്ഷ്യമിട്ടതെന്നും ആക്രമണം പരാജയപ്പെടുത്തിയെന്നും സിറിയ പ്രതികരിച്ചു. വിവിധ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച്‌ ഇരുപക്ഷവും പ്രതികരിക്കുന്നതിങ്ങനെ:

സയന്റിഫിക്‌ സ്‌റ്റഡീസ്‌ ആന്‍ഡ്‌ റിസേര്‍ച്ച്‌ സെന്റര്‍, ബസ്ര

യു.എസിന്റെയും സഖ്യകക്ഷികളുടെയും ആദ്യലക്ഷ്യമായിരുന്നു റിസേര്‍ച്ച്‌ സെന്റര്‍. ഇവിടെയാണു സിറിയ രാസായുധങ്ങള്‍ ഉണ്ടാക്കുന്നതെന്നാണു അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നത്‌. പഠനകേന്ദ്രവും ഗവേഷണശാലയും അടങ്ങുന്ന കെട്ടിടം പൂര്‍ണമായി നശിച്ചെന്നു ഫ്രാന്‍സ്‌. എന്നാല്‍ കാര്യമായ നഷ്‌ടം ഉണ്ടായില്ലെന്നാണു സിറിയന്‍ സര്‍ക്കാരിന്റെ നിലപാട്‌.

ആയുധ സംഭരണ കേന്ദ്രം, ഹോംസ്‌

രണ്ടാമത്‌ ആക്രമണമുണ്ടായത്‌ ഇവിടെയാണ്‌. രാസായുധങ്ങളില്‍ വലിയ പങ്കും ഇവിടെയാണു സംഭരിക്കുന്നതെന്നാണു യു.എസിന്റെ നിലപാട്‌. ആക്രമണം മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ തടഞ്ഞെന്നു സിറിയ. ലക്ഷ്യം മാറിയ മിസൈല്‍ ജനവാസ കേന്ദ്രത്തില്‍ പതിച്ചു മൂന്നു പേര്‍ക്കു പരുക്കേറ്റെന്നു ന്യൂസ്‌ ഏജന്‍സിയായ സനാ.

ഹോംസിനു സമീപമുള്ള കമാന്‍ഡ്‌ പോസ്‌റ്റ്‌

സഖ്യകക്ഷികളുടെ അറിയിപ്പ്‌ അനുസരിച്ച്‌ ഇവിടെയാണ്‌ അവസാന ആക്രമണം ഉണ്ടായത്‌. ഇവിടെയും രാസായുധങ്ങള്‍ സൂക്ഷിച്ചിരുന്നെന്നാണു യു.എസ്‌.നിലപാട്‌. ആക്രമണത്തില്‍ കാര്യമായ നാശമുണ്ടായില്ലെന്നു സിറിയ. റഷ്യയില്‍നിന്നു മുന്നറിയിപ്പ്‌ ലഭിച്ചതിനാല്‍ ആക്രമണത്തെ "ആഗിരണം" ചെയ്‌തെന്നു സിറിയ.
ലബനന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള അല്‍ ദിമാസിലെ അല്‍ ഷിരായ്‌ വ്യോമത്താവളം,
ഡമാസ്‌കസില്‍നിന്ന്‌ 170 കിലോമീറ്റര്‍ അകലെ മസയാഫ്‌, ക്വലാമൗണ്‍ മേഖലയിലെ ആയുധ ഡിപ്പോ, ദക്ഷിണ ഡമാസ്‌കസിലെ കിസ്‌വെ എന്നിവിടങ്ങളിലു, ആക്രമണമുണ്ടായെന്നു റോയിറ്റേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Ads by Google
Sunday 15 Apr 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW