Saturday, December 15, 2018 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.56 AM

കത്തുവയിലെ ക്രൂരതയില്‍ മനംനൊന്ത്‌ ലോകം; പൈശാചികമെന്നു യു.എന്‍.

uploads/news/2018/04/209086/in2.jpg

ജനീവ: ജമ്മു കശ്‌മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക പങ്കുവച്ച്‌ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ്‌. ആക്രമണത്തെ ഭീകരമെന്നു വിേശഷിപ്പിച്ച അദ്ദേഹം, പ്രതികളെ എത്രയും പെട്ടെന്നു നീതിപീഠത്തിനു മുന്നിലെത്തിക്കുമെന്നാണു പ്രതീക്ഷിക്കുതെന്നു പറഞ്ഞു. യു.എന്‍. സെക്രട്ടറി ജനറലിന്റെ വക്‌താവ്‌ സ്‌റ്റെഫാനി ഡുജാറിക്കാണു പ്രസ്‌താവന പുറത്തുവിട്ടത്‌.
ആക്രമണത്തെ അപലപിച്ചു രാജ്യാന്തര മാധ്യമങ്ങളും രംഗത്തുണ്ട്‌. കുഞ്ഞിനുനേരെയുണ്ടായ ആക്രമണം വാര്‍ത്തയാക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വൈകിയെന്നാണു ബി.ബി.സിയുടെ പ്രധാന വിമര്‍ശനം. ചില ഇംഗ്ലിഷ്‌ മാധ്യമങ്ങളാണ്‌ ആദ്യം വാര്‍ത്ത പുറത്തുവിട്ടത്‌. ഇന്ത്യന്‍ സമൂഹത്തിലുണ്ടായ വിഭജനമാണ്‌ ഇത്രയും ക്രൂരതകള്‍ക്കു കാരണമെന്നും ബി.ബി.സി. റിപ്പോര്‍ട്ടിലുണ്ട്‌.

Ads by Google
Sunday 15 Apr 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW