Friday, July 20, 2018 Last Updated 30 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 04.33 PM

ശരീര വടിവുകള്‍ നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിച്ചു, ഒടുവില്‍ മോഡലിനു നേരിടേണ്ടി വന്നത് ദാരുണാന്ത്യം

uploads/news/2018/04/208981/4.gif

ഫ്രഞ്ച് മോഡല്‍ ആയ ഇസബെല്ലാ കാറോക്കിന്റെ ചിത്രങ്ങള്‍ മോഡല്‍ എന്ന നിലയില്‍ മാത്രമല്ല, മറ്റൊരു ദയനീയ അവസ്ഥയിലും ലോകം കണ്ടിരുന്നു. മോഡലുകളുടെ പ്ലസ് പോയിന്റാണ് മെലിഞ്ഞ ശരീരം. ഇത്തരം ശരീരം സ്വന്തമാക്കുന്നതിന് മിക്കവരും കഠിനമായ ഡയറ്റുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഒരു രോഗമായി മാറിയ അവസ്ഥയായിരുന്നു ഇസബെല്ലാ കാറോക്കിന്റേത്. ഫാഷന്‍ ഭ്രമം മൂത്ത് ശരീരവടിവിനായി ഭക്ഷണം ഉപേക്ഷിച്ച് ഒടുവില്‍ അനൊറെക്‌സിയ നെര്‍വോസ എന്ന ഈറ്റിങ് ഡിസോഡര്‍ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് ഈ മോഡല്‍ ലോകത്തോടു വിട പറഞ്ഞു.

uploads/news/2018/04/208981/5.gif

മെലിയലിന് അടിമപ്പെടുന്ന ഒരു തരം മാനസിക പ്രശ്‌നമാണ് ഇത്. എത്ര കുറച്ചു കഴിച്ചാലും വണ്ണം വയ്ക്കും എന്ന ഭയം അതാണ് ഇതിന്റെ ലക്ഷണം. കണ്ണാടിയില്‍ നോക്കിയാല്‍ വണ്ണം ഉള്ള രൂപമേ കാണാന്‍ കഴിയൂ. 13 വയസുമുതല്‍ ഇസബെല്ലാ ഈ മാനസികരോഗത്തിനടിമയായിരുന്നു. കഴിച്ച ഭക്ഷണം ഉടനെ ശര്‍ദ്ദിച്ചു കളയുന്നത് ഇസബെല്ലയുടെ സ്വഭാവമായിരുന്നു. തടികൂടുമെന്ന ഭയം കാരണമാണ് ഇസബെല്ലാ ഭക്ഷണം നിയന്ത്രിച്ചത്. പലപ്പോഴും ഇവര്‍ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ വിചാരിച്ചതിലും കൂടുതലായി മെലിയല്‍.

എന്നിട്ടും ഇസബെല്ലാ ഭക്ഷണം കഴിച്ചില്ല. തനിക്കു വണ്ണം കൂടി വരികയാണ് എന്ന ചിന്തയായിരുന്നു അവര്‍ക്ക്. ഒടുവില്‍ അഞ്ചടി നാലിഞ്ച് ഉയരമുണ്ടായിരുന്ന ഇസബെല്ലയുടെ ശരീരഭാരം വെറും 31 കിലോഗ്രാം മാത്രമായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറിനെ കണ്ടപ്പോഴാണ് അനൊറെക്‌സിയ നെര്‍വോസ എന്ന രോഗമാണ് ഇസബെല്ലാക്ക് എന്നു മനസിലായത്. എന്നാല്‍ താന്‍ രോഗത്തിന് അടിമയാണ് എന്നു മനസിലാക്കിയ ഈ ഫ്രഞ്ച് മോഡല്‍ തന്റെ ശേഷകാലം അനൊറെക്‌സിയയുടെ പ്രചാരണത്തിനായി ചെലവഴിക്കുകയാണുണ്ടായത്.

uploads/news/2018/04/208981/6.gif

ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ ഒലിവീറിയോ ടോസ്‌കാണി 2007ല്‍ ഇസബെല്ലയെ മോഡലാക്കി അനൊറെക്സിയയ്ക്കെതിരേ പ്രചാരണം നടത്തിയിരുന്നു. ശരീരത്തില്‍ എല്ലുകള്‍ മാത്രം ബാക്കിയായ ഇസബെല്ല നഗ്നയായാണ് ഈ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കടുത്ത മാനസികപ്രശ്നങ്ങള്‍ക്കും പോഷകാഹാരക്കുറവു മൂലമുള്ള ശാരീരിക പ്രശ്നങ്ങള്‍ക്കും വിധേയരാകുന്ന ഇത്തരക്കാര്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ മരണം വരെ സംഭവിക്കാം. മരണത്തോടടുത്ത നാളുകളില്‍ ഇസബെല്ലാ ഒരുപാട് ഏകാന്തത അനുഭവിച്ചിരുന്നു. തുടര്‍ന്ന് ഇസബെല്ല അതിനെതിരെ പ്രചാരണം തുടങ്ങി. 'ദി ലിറ്റില്‍ ഗേള്‍ ഹൂ ഡിഡിന്റ് വാണ്ട് ടു ഗെറ്റ് ഫാറ്റ്' എന്ന പേരില്‍ ഇസബെല്ല 2008ല്‍ ഒരു ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. 2011 നവംബര്‍ 17 നാണ് ഈ മോഡല്‍ ലോകത്തോട് വിട പറഞ്ഞത്

Ads by Google
Saturday 14 Apr 2018 04.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW