Tuesday, December 11, 2018 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 04.22 PM

ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും ചേട്ടന്റെ ഓര്‍മ്മകള്‍ പേറുന്ന ഈ വീട് വിട്ട് എങ്ങും പോകില്ല: കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിന്റെ ഭാര്യ പറയുന്നു

uploads/news/2018/04/208980/3.gif

ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷിന്റെ ഭാര്യ രോഹിണിയുടെ വ്യഥയാണ് ആര്‍ക്കും സഹിക്കാന്‍ കഴിയാത്തത്. ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്തുമ്പോഴും ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും വ്യഥകളുമാണ് രോഹിണിയുടെ മനസില്‍. ''ഞാനിവിടെ തന്നെയുണ്ടാകും, ചേട്ടന്റെ ഓര്‍മ്മകള്‍ പേറുന്ന ഈ വീട് വിട്ട് എങ്ങും പോകില്ല. ചേട്ടന്റെ ഘാതകര്‍ക്ക് ദൈവം ശിക്ഷ നല്‍കുക തന്നെ ചെയ്യും.''-രോഹിണി പറയുന്നു.

ഒരു നിര്‍ദ്ധന കുടുംബത്തിലെ അംഗമായിരുന്ന രോഹിണിയെ 7 വര്‍ഷം മുന്‍പാണ് രാജേഷ് വിവാഹം കഴിച്ചത്. സന്തോഷകരമായ ജീവിതമാണ് ഇവര്‍ നയിച്ചത്. അപ്പൂപ്പനും അമ്മുമ്മയുമൊക്കെ അടങ്ങിയ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇതിനിടയില്‍ രാജേഷ് ഖത്തറിലേക്ക് പോയി. പിന്നെ കുടുംബം മെല്ലെ പച്ചപിടിക്കുന്നതിനിടയില്‍ രാജേഷ് നാട്ടില്‍ മടങ്ങിയെത്തി. നാടന്‍പാട്ട് കലാസംഘവുമായി ചേര്‍ന്ന് സ്വന്തമായി മടവൂരില്‍ റെക്കോഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു. അപ്പോഴൊന്നും ഖത്തറിലുള്ള നൃത്താദ്ധ്യാപികയുമായുള്ള സൗഹൃദം ഭാര്യ അറിഞ്ഞിരുന്നില്ല. ഒരിക്കല്‍ പോലും ഇക്കാര്യം തന്നോട് സൂചിപ്പിക്കുക പോലും ഉണ്ടായിട്ടില്ലെന്നും രോഹിണി പറയുന്നു.

ബുധനാഴ്ചയായിരുന്നു രാജേഷിന്റെ മരണാനന്തര ചടങ്ങുകള്‍ നടന്നത്. കര്‍മ്മങ്ങളൊക്കെ ചെയ്തത് അഞ്ചു വയസുകാരനായ മകന്‍ അര്‍ജുനായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ രോഹിണിക്ക് മേയ് 3 നാണ് ഡോക്ടര്‍മാര്‍ പ്രസവം നിശ്ചയിച്ചിരിക്കുന്നത്.

Ads by Google
Saturday 14 Apr 2018 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW