ബന്ധുവിന്റെ വിവാഹത്തിനു പോകാന്‍ ഏറെ സമയമെടുത്താണ് സീന ഒരുങ്ങിയത്. വിവാഹസ്ഥലത്ത് എത്തിയപ്പോള്‍ ദൂരെ നിന്നുതന്നെ അവളുടെ സാരിയും മേക്കപ്പുമൊക്കെ ആളുകള്‍ ശ്രദ്ധിച്ചു. പക്ഷേ അടുത്തുചെന്നപ്പോള്‍ മുഖത്തെ ചുളിവുകള്‍ കണ്ട് അവരൊക്കെ െനറ്റിചുളിച്ചു.
''നിനക്കിത് എന്തുപറ്റി? പ്രായം മുപ്പത്തെട്ടല്ലേ ആയിട്ടുള്ളൂ. എന്നിട്ടും ഈ ചുളിവുകള്‍...''
പരിചയക്കാരിയായ ലീലയുടെ ചോദ്യം കേട്ടപ്പോള്‍ സീനയ്ക്ക് ഒരുപാട് വിഷമമായി.
അടുത്ത ദിവസം രാവിലെതന്നെ അവള് സ്കിന്‍ ഡോക്ടറുടെ അടുത്തുചെന്നു.
ചുളിവുകള്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന കുറവുകള്‍ പരിഹരിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് വെളിച്ചെണ്ണയെന്ന് ഡോക്ടര്‍ അവള്‍ക്കു പറഞ്ഞുകൊടുത്തു:
''വെളിച്ചെണ്ണയിലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകളും വൈറ്റമിനുകളുമെല്ലാം മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും. എങ്ങനെയൊക്കെ വെളിച്ചെണ്ണയെ നമുക്ക് ഇതിനായി ഉപയോഗിക്കാമെന്നു കേട്ടോളൂ...
1. രാത്രി കിടക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ മുഖത്തുപുരട്ടി മസാജ് ചെയ്യുക.
2. വെളിച്ചെണ്ണയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
3. വെളിച്ചെണ്ണ തേനില്‍ ചേര്‍ത്ത് പുരട്ടി മസാജ് ചെയ്യുക. അല്‍പ്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് ദിവസേന ചെയ്യണം.
4. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തിളക്കി മുഖത്തു പുരട്ടുക. തുടര്‍ന്ന് മസാജ് ചെയ്ത് അല്‍പ്പം കഴിയുമ്പോള്‍ കഴുകിക്കളയാം.
5. വെളിച്ചെണ്ണയും പാലും ചേര്‍ത്ത് മുഖത്തു പുരട്ടാം.
6. കറ്റാര്‍വാഴയുടെ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് മുഖത്തു പുരട്ടുക. ചുളിവുകള്‍ നീങ്ങിക്കിട്ടുന്നതോടൊപ്പം ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും ലഭിക്കും.