Thursday, November 15, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Saturday 14 Apr 2018 02.35 PM

തൂണുകളും വാസ്തുവും

uploads/news/2018/04/208953/Weeklyvasthu140418a.jpg

ഒരു ഇടവേളയ്ക്കുശേഷം തൂണുകള്‍ ഫാഷനായി തിരിച്ചുവന്നിരിക്കുകയാണ്. പഴയകാലത്ത് രണ്ടു തൂണുകളെങ്കിലും വലിയ വീടുകള്‍ക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് ആ രീതി മാറിയെങ്കിലും ഇന്ന് വീടിനു തൂണുകളില്ലാത്തത് കുറവോ കുറച്ചിലോ ആയി മാറിയിരിക്കുന്നു.

പണ്ട് കല്ലുകൊണ്ടും മരംകൊണ്ടുമായിരുന്നു തൂണുകളെങ്കില്‍ ഇന്നത് കോണ്‍ക്രീറ്റായി എന്നു മാത്രം. പഴയരീതി തുടരുന്നവരും ഉണ്ട്.

'മനുഷ്യാലയ ചന്ദ്രിക' യിലും മറ്റും ഇതേക്കുറിച്ച് പറയുന്നുണ്ട്. തൂണുകളുടെ അളവുകള്‍ കൃത്യമല്ലെങ്കില്‍ അശുഭഫലം ഉണ്ടാകും. അതിനാല്‍ തൂണുകള്‍ നിര്‍മിക്കുംമുമ്പ് വാസ്തുശാസ്ത്രമനുസരിച്ച് അത് ശരിയാണോ എന്നു പരിശോധിക്കുന്നത് നല്ലതാണ്.

പല ആകൃതിയിലും തൂണുകള്‍ നിര്‍മിക്കാം. പ്രധാന വാതിലിനു നേരേ തൂണ് വരാന്‍ പാടില്ല. തൂണിന്റെ ഓരോ ഭാഗവും കൃത്യമായ അളവില്‍ ആയിരിക്കണം. ഇഷ്ടാനുസരണം അവ നിര്‍മിക്കാന്‍ കഴിയുകയില്ല. തൂണുകള്‍ വീടിനെ സംരക്ഷിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW