Sunday, September 23, 2018 Last Updated 44 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 08.32 PM

എവിടെ പോയി ഫെമിനിച്ചികള്‍.. കഷ്ടം, ആസിഫാ നിന്നോടൊപ്പം ഞാനും ഒരു അമ്മയാണ്: കാത്തുവ പെണ്‍കുട്ടിയുടെ മരണത്തില്‍ ക്ഷോഭത്തോടെ പാര്‍വതി ഷോണ്‍ പറയുന്നു

uploads/news/2018/04/208709/19.gif

കാത്തുവയിലെ പെണ്‍കുട്ടിയെ മൃഗിയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിക്ഷേധം നടക്കുകയാണ്. ചലിച്ചിത്ര താരം ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍ ഒരു അമ്മയെന്ന നിലയില്‍ ഈ വാര്‍ത്തയോട് അതിശക്തമായി തന്നെ പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണു പാര്‍വതി പ്രതികരിച്ചത്. അത് ഇങ്ങനെ.

ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റ ഉടൻ വായിച്ചത് ജമ്മു കാശ്മീരിൽ അതി ദാരുണമായി കൊലചെയ്യപ്പെട്ട എട്ടു വയസ്സുകാരിയെക്കുറിച്ചുള്ള പത്രവാർത്തയാണ്. എട്ടുവയസ്സികാരി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. ജമ്മുകാശ്മീരിലെ കത്വാ എന്ന ജില്ലയിൽ വച്ച് നടന്ന ദാരുണമായ പീഡനം. മയക്കു മരുന്ന് കൊടുത്ത് എട്ടു ദിവസം വരെ ഒരു ക്ഷേത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ചു വച്ച് പീഡിപ്പിച്ചിരിക്കുന്നു.അത് കഴിഞ്ഞു തലക്കടിച്ചു കൊല്ലുന്നതിനു മുൻപ്, കൂട്ടത്തിലുള്ള ഒരു പരനാറി ആ കുഞ്ഞിനെ വീണ്ടും മാനഭംഗപ്പെടുത്തി. ഇത്രയ്ക്കും കാമവെറിയന്മാരുള്ള വൃത്തികെട്ട ലോകത്തിലാണ് നാം ജീവിക്കുന്നത്.

നമുക്ക് ചുറ്റും സ്ത്രീ സമത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒത്തിരി മഹിളാമണികളെ ഞാൻ കണ്ടിട്ടുണ്ട്. ഒത്തിരി സംഘടനകൾ ഉണ്ട്. ഈ സംഘടനകൾക്കൊക്കെ ഈ കുഞ്ഞിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ? പെട്രോളിന് വില കൂടുമ്പോൾ കൊടി പിടിക്കാനും ഹർത്താല്‍ നടത്താനും ഇവിടെ ആളുകളും സംഘടനകളും ഉണ്ട്. ഏറ്റവും കുറഞ്ഞത്, കാണിക്കാൻ വേണ്ടി എങ്കിലും ഈ സ്ത്രീ സംഘടനകൾക്ക് ഒരു പ്രകടനം നടത്തിക്കൂടേ ?


Ads by Google
Friday 13 Apr 2018 08.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW