Wednesday, March 06, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 04.51 PM

വേനലാണ് വേനലാണ്

''പുറത്തിറങ്ങേണ്ടി വരും. വെയിലത്തിറങ്ങുമ്പോള്‍ അല്‍പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ കുട തീര്‍ച്ചയായും ഉപയോഗിക്കണം ''
uploads/news/2018/04/208399/VENAL120418a.jpg

വേനല്‍ കടുക്കുമ്പോള്‍ നമ്മെ പിടികൂടാറുള്ള രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും തുടങ്ങിക്കഴിഞ്ഞു. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വേനല്‍ക്കാലം വലിയ പരുക്കില്ലാതെ രക്ഷപ്പെടാം.

വെയിലേറ്റ് വാടരുത്


ജോലി ആവശ്യത്തിനും മറ്റുമായി മുഴുവന്‍ സമയവും മുറിക്കകത്തുനിന്നും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുക പ്രായോഗികമല്ല. പുറത്തിറങ്ങേണ്ടി വരും. വെയിലത്തിറങ്ങുമ്പോള്‍ അല്‍പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്.

വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ കുട തീര്‍ച്ചയായും ഉപയോഗിക്കണം. തീഷ്ണമായ ചൂടോടുകൂടിയ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഏറെനേരം ശരീരത്തില്‍ പതിയുന്നത് ഒട്ടും
ആരോഗ്യകരമല്ല. സൂര്യാഘാതം വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യപ്രശ്‌നമാണ്. അതുപോലെ നിര്‍ജലീകരണവും.

വിയര്‍ക്കുമ്പോള്‍ ജലത്തോടൊപ്പം ധാരാളം ധാതുലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നത് അഭികാമ്യമാണ്.

ഉപ്പിട്ട നാരങ്ങാവെള്ളം, ചുക്കുവെള്ളം, ശുദ്ധമായ പഴച്ചാറുകള്‍ ഇവയൊക്കെ ഏറെ നല്ലതാണ്. മോട്ടോര്‍ സൈക്കില്‍ പോലുള്ള തുറന്ന വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കൈ പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കാനാണിത്.

കൈകള്‍ മൂടുന്ന രീതിയിലുള്ള കോട്ടണ്‍ ഫുള്‍സ്ലീവ് ഷര്‍ട്ടുകളും ചുരുദാറുകളുമൊക്കെയാണ് നല്ലത്. കഴിയുന്നതും പകല്‍ പതിനൊന്നു മണിമുതല്‍ മൂന്നു മണിവരെയുള്ള സമയം പുറത്തിറങ്ങാതിരിക്കുക. കണ്‍സ്ട്രക്ഷന്‍ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയങ്ങളില്‍ വിശ്രമം അനുവദിക്കാറുണ്ട്.

അള്‍ട്രാവയലറ്റ് സംരക്ഷണം തരുന്ന നല്ലയിനം സണ്‍ഗ്ലാസുകള്‍ ധരിക്കുന്നതും സണ്‍ക്രീന്‍ ലേപനങ്ങള്‍ പുരട്ടുന്നതും (അലര്‍ജിയുള്ളവര്‍ ഇത് ഉപയോഗിക്കരുത്) ഗുണം ചെയ്യും.

ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ നല്ലയിനം വൈസറുകള്‍ ഉള്ള ഹെല്‍മറ്റുകള്‍ ഉപയോഗിക്കണം. വൈസര്‍ എങ്ങനെയിരുന്നാലും അള്‍ട്രാവയലറ്റ് സംരക്ഷണം തരുന്ന സണ്‍ ഗ്ലാസുകള്‍ കൂടി ധരിക്കാന്‍ മറക്കരുത്.

uploads/news/2018/04/208399/VENAL120418.jpg

പൊടിയും അലര്‍ജിയും


അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂടിനോടൊപ്പം പൊടിപടലങ്ങള്‍ കൂടി വേനല്‍ക്കാലത്ത് ആരോഗ്യത്തിന് ഭീഷണിയാവാറുണ്ട്. ഡസ്റ്റ് അലര്‍ജി ഉള്ളവരില്‍ അലര്‍ജിയുടെ തീവ്രത കൂടാന്‍ സാധ്യതയേറെയുണ്ട്.

തുമ്മുമ്പോഴും തുപ്പുമ്പോഴും പുറത്തുവരുന്ന രേഗാണുക്കള്‍ തുമ്മലിന്റെയും തുപ്പലിന്റെയും ജലാംശം വറ്റികഴിയുമ്പോള്‍ പൊടിപടലങ്ങളോടൊപ്പം അന്തരീക്ഷത്തില്‍ കലരുന്നു. ഇവ ശ്വാസകോശത്തിലൂടെയും കണ്ണിലൂടെയുമൊക്കെ മറ്റുള്ളവരുടെ ശരീരത്തില്‍ പ്രവേശിച്ച് വിവിധയിനം രോഗങ്ങള്‍ വേനല്‍ക്കാലത്ത് പടര്‍ത്തുന്നു.

ശ്വാസകോശ രോഗങ്ങള്‍ ചെങ്കണ്ണ് എന്നിവയാണ് ഇവയില്‍ പ്രധാനം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബസ്റ്റാന്റുകള്‍, മാര്‍ക്കറ്റ് എന്നിവടങ്ങളിലൊക്കെ ഇത്തരം രോഗാണുക്കള്‍ ധാരാളമുണ്ട്.

വ്യക്തി ശുചിത്വം


വിയര്‍ത്തൊലിക്കുന്ന വേനല്‍ക്കാലത്ത് വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. നിര്‍ജലീകരണത്തോടൊപ്പം ശുചിത്വക്കുറവും കൂടിയായാല്‍ മൂത്രാശയ അണുബാധയ്ക്ക് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. ചൂടുകുരു അഥവാ വിയര്‍പ്പുകുരുവാണ് മറ്റൊരു പ്രശ്‌നം.

കക്ഷവും തുടയിടുക്കുകളും ഗുഹ്യ ഭാഗങ്ങളുമൊക്കെ വിയര്‍പ്പില്‍ മുങ്ങി ചൊറിഞ്ഞുപൊട്ടുന്നത് സ്വാഭാവികം. ദിവസേന രണ്ടുനേരം നന്നായി കുളിക്കുക. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ധാരാളം വെള്ളം കുടിക്കുക.

ചൂടു കുരുവിന് ആശ്വാസം പകരുന്ന പ്രിക്‌ലി ഹീറ്റ് പൗഡറുകള്‍ ഉപയോഗിക്കുക. തിരക്കേറിയ സ്ഥലങ്ങളില്‍ പോയി വന്നാല്‍ കുളിക്കുക. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇവയൊക്കെയാണ് ത്വക്ക് രോഗങ്ങും മറ്റ് അനുബന്ധ അണുബാധകളും തടയാന്‍ സഹായകരം.

കടപ്പാട്:
ഡോ. സുനില്‍ മൂത്തേടത്ത്

Ads by Google
Thursday 12 Apr 2018 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW