Thursday, April 19, 2018 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 04.24 PM

യഥാര്‍ത്ഥത്തില്‍ ഈ പഴങ്ങള്‍ കഴിച്ചാല്‍ നിങ്ങളുടെ ശരീരഭാരം കുറയുമോ?

uploads/news/2018/04/208396/5.gif

അമിതഭാരം എങ്ങനെ കുറയ്ക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ യുവത്വം. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കില്ല. ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

uploads/news/2018/04/208396/6.gif

ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നാണ് പറയാറുളളത്.
uploads/news/2018/04/208396/7.gif

എന്നാല്‍ ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നുമാത്രമല്ല ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് അമിത വണ്ണം കുറയാന്‍ സഹായിക്കുമെന്നുമാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് പറയുന്നത്.

Ads by Google
Thursday 12 Apr 2018 04.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW