Thursday, November 15, 2018 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 03.36 PM

മുടി ഡൈ ചെയ്യുമ്പോള്‍

uploads/news/2018/04/208383/beutyhairdey120418.jpg

മുടി നരയ്ക്കുന്നത് പലപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമായാണു കണക്കാക്കുന്നത്. എങ്ങനെയെങ്കിലും മുടി കറുപ്പിക്കുവാന്‍ ശ്രമിക്കുന്നത് മുടിക്കും ശിരോ ചര്‍മ്മത്തിനും ദോഷം ചെയ്യും. ഡൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. കറുത്ത നിറത്തിലുള്ള ഡൈ ഉപയോഗിക്കു ന്നതാണ് നല്ലത്. മറ്റു നിറങ്ങളിലുള്ള ഡൈകളില്‍ കെമിക്കലുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ടാകും.

2. ഡൈ ചെയ്യും മുന്‍പ് മുടി ചീകി മൃദുവാക്കുക. അല്ലെങ്കില്‍ കെട്ടുപിണയാനുള്ള സാധ്യതയുണ്ട്.

3. ഡൈ ചെയ്യുമ്പോള്‍ ശിരോ ചര്‍മ്മത്തില്‍ പുരളാതെ സൂക്ഷിക്കുക. ഇത് മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കും.

4. ഡൈ ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ കണ്ടീഷ്ണര്‍ ഉപയോഗിക്കാവൂ.

5. ഡൈ ചെയ്തശേഷം കളര്‍ പ്രൊട്ടക്ടീവുകള്‍ അടങ്ങിയ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇത് നിങ്ങളുടെ മുടിയുടെ നിറം സംരക്ഷിക്കും.

Ads by Google
Thursday 12 Apr 2018 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW