Saturday, July 21, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 03.21 PM

നെറ്റിമുഴച്ചാല്‍ ഭയപ്പെടേണ്ട...

uploads/news/2018/04/208379/Weeklykids120418a.jpg

ഉണ്ണിക്കുട്ടന്റെ കരച്ചില്‍ കേട്ടാണ് അടുക്കളയില്‍നിന്ന് ലക്ഷ്മി ഓടിച്ചെന്നത്. നിലത്തു വീണുകിടന്ന കുഞ്ഞിനെ അവള്‍ വാരിയെടുത്തു. അപ്പോഴാണ് അവന്റെ നെറ്റിമുഴച്ചിരിക്കുന്നതു കണ്ടത്. ആകെ പരിഭ്രാന്തയായ ലക്ഷ്മി കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ധൃതികൂട്ടി.

ഇതുകണ്ട് മുത്തശി അവള്‍ക്കരികിലേക്കു വന്നു.

''മോളേ ലക്ഷ്മീ... നീ പേടിക്കുന്നതുപോലെ ഒന്നും കുഞ്ഞിനില്ല. കളിക്കുന്നതിനിടെ കുട്ടികള്‍ വീഴുന്നതൊക്കെ സ്വാഭാവികമാ...'' അവര്‍ പറഞ്ഞു.
''എന്നാലും മുത്തശീ... ഇവന്റെ നെറ്റി മുഴച്ചിരിക്കുന്നതു കണ്ടോ? കുഴപ്പമില്ലെങ്കില്‍ ഇങ്ങനെ വരുമോ?''
മുത്തശി പുഞ്ചിരിച്ചു:

''എടീ... കുട്ടികള്‍ വീണൊക്കെയാ വളരുന്നത്. ചിലപ്പോള്‍ തലയും നെറ്റിയുമൊക്കെ അല്‍പ്പം മുഴച്ചെന്നും വരും. അതിനിത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. നീ അകത്തുപോയി അല്‍പ്പം
ഐസ്‌ക്യൂബ് എടുത്തുകൊണ്ടു വാ...''

മുത്തശി ഉണ്ണിക്കുട്ടനെ അവളുടെ കൈയില്‍നിന്ന് വാങ്ങി. എന്നിട്ട് ലക്ഷ്മി കൊണ്ടുവന്ന ഐസ് കുഞ്ഞിന്റെ നെറ്റിയില്‍ മുഴച്ചഭാഗത്തു വച്ചു. പിന്നെ കുറച്ചുനേരം തല ഉയര്‍ത്തിവച്ചു കിടത്തി.
അതോടെ കുഞ്ഞിന്റെ കരച്ചില്‍ നിന്നു.

''കുട്ടികളുടെ നെറ്റി മുഴച്ചാല്‍ വേറെയും പരിഹാരങ്ങളുണ്ട് മോളേ... ചുവന്നുള്ളി നെടുകെ മുറിച്ചു ക്ഷതമേറ്റ ഭാഗത്തു നല്ലതുപോലെ ഉരസിയാല്‍ ക്ഷതമേറ്റ ഭാഗത്തെ വേദനയും നീരും ഇല്ലാതാകും.

ആവണക്കെണ്ണയും തേനും കൂട്ടിച്ചേര്‍ത്ത് ക്ഷതമുള്ള ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്. അരമണിക്കൂറിനുശേഷം ഇതു കഴുകിക്കളയണം.

അല്‍പ്പം മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച് മുഴയ്ക്കുന്ന ഭാഗത്തുതേച്ചു പിടിപ്പിക്കാം. നെറ്റിയിലെ നീര് ഇല്ലാതാക്കാന്‍ ഇതു സഹായിക്കും.

പക്ഷേ വലിയ തോതില്‍ ക്ഷതമേല്‍ക്കുകയോ മുഴയ്ക്കുകയോ ചെയ്താല്‍ ആശുപത്രിയില്‍ കൊണ്ടുപോകണം കേട്ടോ...''
മുത്തശി പറഞ്ഞുകൊടുത്തു.

Ads by Google
Ads by Google
Loading...
TRENDING NOW