Monday, September 24, 2018 Last Updated 24 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 07 Apr 2018 02.05 AM

പി.എസ്‌.സി, എസ്‌.എസ്‌.ബി. പരീക്ഷാകേന്ദ്രങ്ങളില്‍ സിസി ടിവി ക്യാമറകള്‍ സ്‌ഥാപിക്കണം: സുപ്രീം കോടതി

uploads/news/2018/04/206814/d2.jpg

ന്യൂഡല്‍ഹി: പി.എസ്‌.സിയുടെയും എസ്‌.എസ്‌.ബിയുടെയും പരീക്ഷാ സെന്ററുകളില്‍ സിസിടിവി ക്യാമറകള്‍ സ്‌ഥാപിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശം.
മേഘാലയ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
അഭിമുഖം നടക്കുന്ന സ്‌ഥലങ്ങളിലും ക്യാമറകള്‍ സ്‌ഥാപിക്കുന്നത്‌ ഉദ്യോഗാര്‍ഥികളുടെ തെരഞ്ഞെടുപ്പ്‌ സുതാര്യമാക്കുമെന്ന്‌ ജസ്‌റ്റിസുമാരായ ആദര്‍ശ്‌ കുമാര്‍ ഗോയല്‍, റോഹിങ്‌ടണ്‍ ഫാലി നരിമാന്‍ എന്നിവരുടെ ബെഞ്ച്‌ വ്യക്‌തമാക്കി.
മേഘാലയയിലെ ലോവര്‍ പ്രൈമറി സ്‌കൂളുകളിലേക്കുള്ള അധ്യാപകരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്നു കാണിച്ചു നല്‍കിയ ഹര്‍ജി മേഘാലയ ഹൈക്കോടതി തള്ളിയിരുന്നു.

Ads by Google
Saturday 07 Apr 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW