Thursday, November 15, 2018 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Tuesday 03 Apr 2018 03.15 PM

തിഥിദോഷവും മോഷണവും

uploads/news/2018/04/205772/vasthu030418a.jpg

ചില വീട്ടില്‍ സ്ഥിരമായി മോഷണം നടക്കുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. വാസ്തുശാസ്ത്രമനുസരിച്ച് തിഥിദോഷം എന്നാണിതിനു പറയുന്നത്. പണമൊന്നും ഇല്ലെങ്കിലും കള്ളന്‍ ഇത്തരം വീട്ടില്‍ക്കയറി അലമാരയും മറ്റും പൊളിച്ചും കേടാക്കിയും നാശങ്ങളുണ്ടാക്കും.

വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും കൂടി മുപ്പത് തിഥികളുണ്ട്. ഒരു പക്ഷത്തില്‍ പതിനഞ്ച് തിഥികളാണുള്ളത്. വീടിന്റെ ചുറ്റളവിനെ എട്ടുകൊണ്ട് ഗുണിച്ച് മുപ്പതുകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടസംഖ്യയാണ് ആ വീടിന്റെ തിഥി. ശിഷ്ടസംഖ്യ ഒന്നായാല്‍ വെളുത്തപക്ഷത്തിലെ പ്രഥമവും, ശിഷ്ടസംഖ്യ പതിനേഴായാല്‍ കറുത്തപക്ഷത്തിലെ ദ്വിതീയവും ആണ് ആ വീടിന്റെ തിഥി എന്നു ചുരുക്കം.

തിഥി നാലാണു വരുന്നതെങ്കില്‍ ആ വീട്ടില്‍ കളവു നടക്കുമെന്നാണ് വാസ്തു പറയുന്നത്. അതിനാല്‍ കള്ളന്‍ കയറുന്ന വീട് അല്‍പ്പം വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുക. വാസ്തുശാസ്ത്രവിദഗ്ധനോടു ചോദിച്ചിട്ടുവേണം ഇതു ചെയ്യാന്‍.

Ads by Google
Ads by Google
Loading...
TRENDING NOW