Thursday, September 20, 2018 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 23 Mar 2018 05.45 PM

ഈ നദിയിലെ വെള്ളത്തിനു ഒഴുകുമ്പോള്‍ നിറങ്ങള്‍ നാല്: എന്താ കാര്യമെന്ന് അറിയാമോ?

uploads/news/2018/03/203031/6.jpg

പല നിറങ്ങളില്‍ നദി ഒഴുകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു വിസ്മയ കാഴ്ചയുണ്ട്. അഞ്ചു നിറങ്ങളണിഞ്ഞ കാനോ ക്രിസ്റ്റെല്‍ എന്ന മനോഹരമായ നദി ഒഴുകുന്നത്. മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളുമായാണ് നദിയുടെ ഒഴുക്ക്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നദി എന്നാണ് കാനോ ക്രിസ്റ്റെല്‍ അറിയപ്പെടുന്നത്.

uploads/news/2018/03/203031/7.jpg

ജൂലൈ മുതല്‍ നവംബര്‍ വരെ നദിയുടെ അടിത്തട്ടില്‍ തളിര്‍ക്കുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് ഈ വിസ്മയക്കാഴ്ചയ്ക്കു പിന്നില്‍. കടും ചുവപ്പ് നിറമുള്ള ഈ സസ്യം സൂര്യപ്രകാശത്തിന്റെ വ്യതിയാനം അനുസരിച്ച് മജന്ത, പര്‍പിള്‍ തുടങ്ങി ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ നിറത്തിലും പച്ചനിറത്തിലുമുള്ള നദീതടത്തിലെ മണല്‍ത്തരികളും നീലനിറത്തിലുള്ള തെളിനീരും കൂടിച്ചേരുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഇടകലര്‍ന്നൊഴുകുന്ന പ്രതീതിയാണ് കാനോ ക്രിസ്റ്റെല്‍ സമ്മാനിക്കുന്നത്. നദിയുടെ അടിത്തട്ടു വരെ ദൃശ്യമാക്കുന്ന തെളിനീരാണ് കാനോ ക്രിസ്റ്റലിലേത്. എന്നാല്‍ ജലജീവികള്‍ ഒന്നും തന്നെ നദിയില്‍ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നദിയിലെ പാറക്കൂട്ടങ്ങളിലും നദീതടത്തിലും ജലജീവികള്‍ക്ക് ആവശ്യമായ ധാതുക്കളില്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നദിയിലെ ചെറുകുളങ്ങളില്‍ ജലജീവികളെ പേടിക്കാതെ ഇറങ്ങാനും സാധിക്കുന്നു.


പഞ്ചവര്‍ണ്ണങ്ങളുടെ നദി എന്നും ജലരൂപത്തിലുള്ള മഴവില്ല് എന്നുമൊക്കെ കാനോ ക്രിസ്റ്റെലിനു വിളിപ്പേരുകളുണ്ട്. ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങള്‍ക്കൊണ്ടും സമ്പന്നമാണ് കാനോ ക്രിസ്റ്റെല്‍.ഇതിനു പുറമെ നദിയിലെ പാറക്കൂട്ടങ്ങളില്‍ കാലന്തരങ്ങള്‍കൊണ്ടു രൂപപ്പെട്ട ചെറു കുളങ്ങളും സഞ്ചാരികള്‍ക്കു കൗതുകകരമായ അനുഭവമാണ് സമ്മാനിക്കുന്നത്.

Ads by Google
Friday 23 Mar 2018 05.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW