Monday, September 24, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 22 Mar 2018 05.47 PM

ലോകാവസാനമോ? ആ സമയം ആകാശത്തു സംഭവിച്ചത് എന്ത്?

uploads/news/2018/03/202729/11.jpg

ലോകാവസാനത്തിനു മുന്നിലുള്ള കാഴ്ചയായി സിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമായി ആകാശത്ത് ഒരു പടുകൂറ്റന്‍ മേഘക്കുഴല്‍ ഉണ്ടായാല്‍ എന്ത് ചെയ്യും. റോള്‍ ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു ഇത്. പേപ്പര്‍ ചുരുട്ടിയെടുത്തതു പോലൊരു മേഘം. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലായിരുന്നു സംഭവം. ന്യൂ ഓര്‍ലിയന്‍സില്‍ നിന്നുള്ള ഫൊട്ടോഗ്രാഫറും കാര്‍പന്ററുമായ കര്‍ടിസ് ക്രിസ്റ്റെന്‍സനാണ് ഇത്തവണ റോള്‍ ക്ലൗഡിന്റെ ചിത്രമെടുത്തത്. ജോലിക്കു പോകുന്നതിനിടെയായിരുന്നു തലയ്ക്കു മുകളിലെ ഈ അപൂര്‍വ കാഴ്ച. അപ്പോള്‍ത്തന്നെ സംഗതി ക്യാമറയിലാക്കുകയും ചെയ്തു ഈ അന്‍പത്തിരണ്ടുകാരന്‍. വൈകാതെ ഓണ്‍ലൈനിലും ചിത്രം പോസ്റ്റ് ചെയ്തു.

മഞ്ഞു മാറി ചൂടുകാറ്റ് വരുമ്പോള്‍ ഈ മാറ്റം സംഭവിക്കുന്ന 'പോയിന്റിനു' പറയുന്നു പേരാണ് 'കോള്‍ഡ് ഫ്രന്റ്റ്' ഇതിന്റെ വാലറ്റത്താണു റോള്‍ ക്ലൗഡ് രൂപപ്പെട്ടതെന്നും കര്‍ട്ടിസ് പറയുന്നു. ഇത്രയും അടുത്ത് ഇതാദ്യമായാണ് റോള്‍ ക്ലൗഡ് ക്യാമറയില്‍ പതിയുന്നതും. ഭൂമിക്കു സമാന്തരമായാണ് റോള്‍ ക്ലൗഡുകള്‍ രൂപപ്പെടുക. ഒരിക്കലും താഴേക്കിറങ്ങില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു രൂപപ്പെടാറുണ്ട്. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ത്തന്നെ ആപ്തസൂചനയെന്ന പോലെയാണു പലപ്പോഴും ഇവ പ്രത്യക്ഷമാകാറുള്ളതും. വളരെ അപൂര്‍വമായാണ് ഇതു സംഭവിക്കാറുള്ളൂ.

അപൂര്‍വമെന്നു പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇവയ്ക്ക് പേരു നല്‍കിയതെന്നു പോലും പറയേണ്ടി വരും. റോള്‍ ക്ലൗഡുകള്‍ക്ക് ഔദ്യോഗികമായി പേരിടുന്നത് 2017ലാണ്. വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ ക്ലൗഡ് അറ്റ്‌ലസില്‍ ഏറ്റവും പുതിയ മേഘങ്ങളുടെ കൂട്ടത്തിലും ഇതിനെ ഉള്‍പ്പെടുത്തി. ഇത്തരത്തിലുള്ള കാഴ്ചകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇത്രയും 'വലുപ്പത്തില്‍' ഒരു മേഘം ആകാശത്തു പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും കര്‍ടിസ് പറയുന്നു. 2018 ഫെബ്രുവരിയില്‍ വിര്‍ജിനിയയിലും ജനത്തെ അമ്പരപ്പിച്ചു കൊണ്ടു പടുകൂറ്റന്‍ റോള്‍ ക്ലൗഡ് രൂപപ്പെട്ടിരുന്നു. ചുരുട്ടിവച്ച തീപ്പന്തം പോലെയായിരുന്നു സന്ധ്യാസമയത്ത് ഈ മേഘം കാണപ്പെട്ടത്.

Ads by Google
Thursday 22 Mar 2018 05.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW