Monday, June 25, 2018 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 07.28 PM

‘കാറ്റ്’ എന്ന് എഴുതാൻ പറഞ്ഞപ്പോൾ ‘കാക്ക’ എന്ന് എഴുതി; പാറശാലയിൽ അഞ്ചാം ക്ലാസ്സുകാരന്‍ ദളിത് വിദ്യർത്ഥിക്ക് അദ്ധ്യാപകന്റെ മർദനം

uploads/news/2018/03/200099/dali-stu.jpg

പാറശ്ശാല: ക്ലാസില്‍ നോട്ടെഴുതിയപ്പോള്‍ അക്ഷരത്തെറ്റുവന്ന കുറ്റത്തിന് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. പാറശാല ഇവാൻസ് എച്ച്.എസ് എസിലെ അധ്യാപകനായ ഷൈൻലാൽ ആണ് ദളിത് വിദ്യാർത്ഥിയായ അഞ്ചാം ക്ലാസ്സുകാരനെ മർദിച്ചതായി പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ്സിൽ നൽകിയ നോട്ടിൽ വിദ്യാര്‍ത്ഥിക്ക് അക്ഷരത്തെറ്റ് വന്നു. കാറ്റ് എന്ന് എഴുതാൻ പറഞ്ഞപ്പോൾ കാക്ക എന്ന് എഴുതിയതാണ് അദ്ധ്യാപകനെ ചൊടിപ്പിച്ചത്. 60% വൈകല്യമുള്ള വിദ്യാര്‍ത്ഥിയെ ചുമരിലേക്ക് തള്ളിവിടുകയായിരുന്നു. തല ചുമരിൽലടിച്ച വിദ്യാര്‍ത്ഥിയെ കൈകൾകൊണ്ട് വീണ്ടും മർദിച്ചതായി പറഞ്ഞയുന്നു. ക്ലാസ്സ് കഴിഞ്ഞു കുട്ടിയെ വിളിക്കാനെത്തിയ മാതാവ് മകനിൽ കണ്ടമാറ്റത്തെത്തുടർന്നു കാരണം തിരക്കിയപ്പോൾ ആണ് സംഭവം അറിയുന്നത്.

തുടന്നു വീട്ടിലെത്തിയ കുട്ടിക്ക് ഛർദി നിൽക്കാത്തതിനെ തുടർന്ന് പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പാറശ്ശാല പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേയ്ക്ക് മാർച്ച് നടത്തി. തുടര്‍ന്ന് വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പന്റ് ചെയ്തു.

Ads by Google
Tuesday 13 Mar 2018 07.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW