Saturday, May 26, 2018 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 06.55 PM

മാസം ഭക്ഷിക്കുന്ന ബാക്ടീരിയയെക്കുറിച്ച് ഈ യുവാവ് പറയുന്നത് ശ്രദ്ധിക്കുക

amputated, bacteria

ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ് കലിലെ തടിപ്പ് ശ്രദ്ധിച്ചത്. ഒരു ചെിയ കുമിള പോലെയായിരുന്നു ആദ്യം. നിസ്സാരമെന്ന് ആദ്യം ഒക്കെ കരുതിയിരുന്നതെങ്കിലും പിന്നീട് ദിവസങ്ങള്‍ കഴിയുമ്പോള്‍ തോറും നീരും വേദനയും കൂടി വരുകയായിരുന്നു. ദിവസങ്ങള്‍ കഴിയും തോറും ഇതിനൊരു കുറവ് വരാതെ ദിവസങ്ങള്‍ കഴിയും തോറും കൂടി വരുകയാണ് ചെയ്തത്.

ഇതിനിടെ ഭാര്യ ചില വിട്ടുമരുന്നുകളൊക്കെ പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും തന്നെ ഫലം കണ്ടില്ല. കുമിള പോലെ വീര്‍ത്തു നിന്നതില്‍ റൗള്‍ ഒരല്‍പം സമ്മര്‍ദം നല്‍കിയതിനാല്‍ അത് പൊട്ടി പഴുപ്പും രക്തവും സമീപത്തെ തൊലിയിലേക്ക് പടരുകയും ചെയ്തു. അന്ന് രാത്രി ഒരു ബാന്‍ഡ്എയ്ഡ് കൊണ്ട് മുറിവ് വൃത്തിയാക്കി കിടക്കുകയൂം ചെയ്തു.

എന്നാല്‍ അസ്വസ്ഥതകള്‍ കൂടിയതോടെ ആശുപത്രിയില്‍ എത്തി. പരിശോധയനയില്‍ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് കാലിനെ ആക്രമിച്ചിരിക്കുന്നതെന്നു കണ്ടെത്തി. ഉടന്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബാക്ടീരിയ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു പടരുന്നതു തടയാന്‍ അണുബാധ പടര്‍ന്ന കാല്‍ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ജീവനു തന്നെ ഭീഷണിയായ Necrotizing fasciitis ആയിരുന്നു റെയ്‌സിന്റെ ജീവിതം തകര്‍ത്തത്. അഴുക്കു വെള്ളത്തിലോ പുഴയിലോ മറ്റോ ഇറങ്ങുമ്പോഴാണ് ഇത് ഒരാളിലേക്കു പടരുന്നത്. എന്നാല്‍ ഇവിടെ താന്‍ എവിടെയും പോയിട്ടില്ലെന്ന് റെയ്‌സ് പറയുന്നു.

കാലില്‍ എന്തെങ്കിലും മുറിവുകള്‍ ഉള്ളവര്‍ നദിയിലോ പുഴയിലോ എന്തിനു ബാത്ത്ടബ്ബില്‍ പോലും ഇറങ്ങരുതെന്ന് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ ബാക്ടീരിയ വേഗത്തില്‍ പിടികൂടുന്നത്. ഈ ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാല്‍ ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം.

കണംകാലില്‍ വെച്ചാണ് റെയ്‌സിന്റെ കാല്‍ നീക്കം ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം കൃത്രിമകാല്‍ വയ്ക്കുന്നതിന് സജ്ജമാക്കാന്‍ ഇനിയൊരു ശസ്ത്രക്രിയ കൂടി ഉണ്ട്.

Ads by Google
Tuesday 13 Mar 2018 06.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW