Friday, September 21, 2018 Last Updated 53 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 06.22 PM

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുന്നത് ആലോചിക്കുമെന്ന് സി.കെ ജാനു

CK Janu, NDA

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സി.കെ ജാനുവും എന്‍.ഡി.എ നേതൃത്വത്തോട് ഇടയുന്നു. എന്‍.ഡി.എയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് സി.കെ ജാനു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും. എന്‍.ഡി.എയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ല. ബി.ജെ.പിയും ബി.ഡി.ജെ.എസും മാത്രമല്ല, എന്‍.ഡി.എയില്‍ നിരവധി കക്ഷികളുണ്ട്. സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടതും മുന്നണി നിലനിര്‍ത്തേണ്ടതും ബി.ജെ.പിയുടെ ഉത്തരവാദിത്തമാണെന്നും സി.കെ ജാനു പറഞ്ഞു.

ആദിവാസികളുടെ പ്രതിനിധിയെന്ന പരിഗണന എന്‍.ഡി.എയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളിലെല്ലാം അവഗണിക്കപ്പെട്ട ഇരകളാണ്. അതിനാല്‍ എന്‍.ഡി.എയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നു. മുന്നണിയില്‍ ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ച് പലതവണ ചര്‍ച്ച ചെയ്തിട്ടും നടപടി ഉണ്ടായില്ലെന്നും സി.കെ ജാനു കുറ്റപ്പെടുത്തി. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അറിയാം. എന്നാല്‍ ഒടുവില്‍ തുഷാറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സി.കെ ജാനു കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്തുനിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും സി.കെ ജാനു പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW