Saturday, May 26, 2018 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 06.03 PM

നരക തുല്യമായിരുന്നു ഇവന്റെ ജീവിതം, ഈ കളിക്കൂട്ടുകാരിയെ കണ്ടുമുട്ടുന്ന ദിവസം വരെ

uploads/news/2018/03/200092/life.jpg

ഭ്രാന്തന്റെ അമ്മ എന്നു പറഞ്ഞ് അവര്‍ എന്നെ കൂകി വിളിച്ചിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ എന്നും ഈ അമ്മ ഒരു പരിഹാസ്യമായിരുന്നു. പാട്രിക് എന്ന യൂവാവിന്റെ അമ്മയുടെ ജീവിതത്തിലെ അനുഭവങ്ങളായിരുന്നു ഇത്. ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാതെ അവസാനം ആ യുവാവ് ലഹരിയുടെ കൂടുതേറി വീടുവിട്ടിറങ്ങി.

കൗമാര കാലഘട്ടത്തില്‍ സ്‌കൂള്‍ സുഹൃത്തുക്കളോടൊപ്പം തമശയ്ക്ക് സിഗരറ്റ് വലിച്ചായിരുന്നു അവന്റെയും തുടക്കം. പിന്നീടം അധികകാലം വേണ്ടി വന്നില്ല വീര്യം കൂടിയ ലഹരി വസ്തുകള്‍ക്ക് അവന്‍ അടിമയായി. മകനെ എങ്ങനെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായിരുന്നു ആ അമ്മയുടെ പരിശ്രമം.

മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി പല തവണ അവനെ ആശുപത്രിയില്‍ കൊണ്ടു ചെന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും അവന്‍ പല തവണ അവന്‍ ഓടിപ്പോയി. ഇങ്ങനെ ഓടിപ്പോകാന്‍ തുടങ്ങിയതോടെ അവന് ഭ്രാന്തനെന്ന പേരും ലഭിച്ചു.

ആശുപത്രിയില്‍ നിന്നും ഓടിച്ചോടിയ കാലത്തായിരുന്നു തന്റെ കളിക്കൂട്ടുകാരിയെ പാട്രിക കണ്ടുമുട്ടുന്നത്. അവര്‍ തമ്മില്‍ സംസരിച്ചു. ഇതില്‍ നിന്നും അവള്‍ മനസ്സിലാക്കി അവനു ഈ ജീവിതാവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ താല്പര്യമുണ്ടെന്ന്. അവന്റെ ആഗ്രഹം മനസ്സിലാക്കിയപ്പോള്‍ അവള്‍ തന്നെ മുന്‍കൈ എടുത്ത് അവനെ ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു. അവന്റെ മാറ്റം അറിയുന്നതിന് അവള്‍ ഇടയ്ക്കിടെ പാട്രിക്കിനെ സന്ദര്‍ശിക്കുകയും ചെയ്തു.

പരിശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ അവന്‍ ലഹരിയുടെ പിടിയില്‍ നിന്നും മുക്തനാകുകയും ബിസിനസ്സിലേക്ക് അവന്റെ ശ്രദ്ധയെ തിരിക്കുകയും ചെയ്തു. തന്റെ ജീവിതത്തില്‍ ഒരു പുതിയ ജീവിതം തന്ന കളിക്കൂട്ടുകാരിയോട് നന്ദിയുണ്ടെന്നും പഴയ ജീവിതത്തിലേക്ക് പോകാന്‍ അനുവദിക്കരുതേ എന്നുമാണ് പാട്രിക്കിന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW