Sunday, December 16, 2018 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 05.17 PM

യു.എ.ഇയില്‍ 4000 പേര്‍ക്ക് 100 ദിവസത്തിനുള്ളില്‍ ജോലി

uploads/news/2018/03/200089/jobs.jpg

ദുബായ് : നാലായിരം സ്വദേശികള്‍ക്ക് സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയതായി സ്വദേശിവത്കരണ മനുഷ്യശേഷി മന്ത്രി നാസ്സര്‍ താനി അല്‍ ഹമോലി. ദേശീയ ഉത്തരവാദിത്വമാണ് സ്വദേശിവത്കരണമെന്നും വിവിധ മേഖലകളെ സമന്വയിപ്പിച്ചാണ് സ്വദേശിവത്കരണം യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിവരസാങ്കേതികം, വ്യോമഖേല, റിയല്‍ എസ്‌റ്റേറ്റ്, ഇത്തിസലാത്ത് എന്നിവ കോര്‍ത്തിണക്കിയാണ് സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് നിയമനം നല്‍കുന്നത്. ഇതിനു പുറമേ സേവന സ്ഥാപനങ്ങളെയും സ്വദേശിവത്കര സംവിധാനവമായി ബന്ധിപ്പിക്കും. സ്വദേശിവത്കരണ നടപടികള്‍ക്ക് ഗതിവേഗം വരുത്തുന്നതിനായി നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ പദ്ധതിയ്ക്കായി പ്രത്യേക തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഫെഡറല്‍, പ്രാദേശിക, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഫ്രീസോണ്‍ മേഖലയിലെ സ്ഥാപനങ്ങളും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി സ്ഥാപനങ്ങളില്‍ നിയമനം നല്‍കും.

Ads by Google
Tuesday 13 Mar 2018 05.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW