Thursday, December 13, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 05.13 PM

അരക്കെട്ടിളക്കാന്‍ പറയാതെ എനിക്ക് വേണ്ടി നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കൂ; തുറന്നടിച്ച് ആന്‍ഡ്രിയ

Andria Jeramiah

സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ തുറന്നടിച്ച് നടി ആന്‍ഡ്രിയ ജെറാമിയ. വനിതാ ദിനത്തില്‍ ചെന്നൈയിലെ ഒരു കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സൂപ്പര്‍ താരങ്ങളെന്ന വിശേഷണത്തില്‍ പുരുഷ താരങ്ങള്‍ മാത്രമാണുള്ളത്. നല്ലൊരു കഥാപാത്രം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ആന്‍ഡ്രിയ പറഞ്ഞു. അരക്കെട്ടിളക്കാന്‍ പറയാതെ തനിക്ക് വേണ്ടി നല്ലൊരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ കഴിയുമോയെന്ന് ആന്‍ഡ്രിയ ചോദിച്ചു.

നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ നമ്മുടെ സംവിധായകര്‍ക്ക് നടിമാര്‍ക്ക് നല്ല റോളുകള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. സ്ത്രീ ശരീരത്തെ വില്‍പ്പന ചരക്കാക്കാന്‍ സിനിമാ മേഖല ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു. ചുംബന സീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിക്ക് പിന്നെ റോളുകള്‍ പ്രതീക്ഷിക്കേണ്ടന്നും ആന്‍ഡ്രിയ പറഞ്ഞു.

ബോളിവുഡില്‍ നടിമാര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അവരുടെയെല്ലാം തുടക്കം എങ്ങനെയായിരുന്നെന്ന് ഓര്‍ക്കണമെന്ന് ആന്‍ഡ്രിയ പറഞ്ഞു. ഇപ്പോഴുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വേഷം ചെയ്തതിന് ശേഷമാണ് നയന്‍താരയ്ക്ക് പോലും തമിഴില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചത്. താന്‍ എന്താണോ അതാണ് സൗന്ദര്യമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ പല സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പിന്നാലെ പോകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 13 Mar 2018 05.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW