Wednesday, September 19, 2018 Last Updated 27 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 04.36 PM

മഹീന്ദ്ര കെയുവി 100 ട്രിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി

mahindra kuv-100 trip

മഹീന്ദ്ര കെയുവി 100 ട്രിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. വ്യാപാരികളെയും ടാക്‌സി ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. കുറഞ്ഞ പരിപാലന ചെലവും കൂടുതല്‍ വിശാലമായ അകത്തളവുമാണ് കെയുവി 100ന്റെ പ്രത്യേകത.

എയര്‍ കണ്ടീഷണിംഗ്, ഉള്ളില്‍ നിന്നും ക്രമീകരിക്കാവുന്ന മിററുകള്‍, പവര്‍ സ്റ്റീയറിംഗ് എന്നിവ പുതിയ കെയുവി 100 ട്രിപ്പിന്റെ സവിശേഷതളാണ്. ഡയമണ്ട് വൈറ്റ്, ഡാസ്‌ലിംഗ് സില്‍വര്‍ നിറങ്ങളിലാണ് മഹീന്ദ്ര കെയുവി100 ട്രിപ്പ് വിപണിയില്‍ എത്തുന്നത്.

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് കെയുവി100 ട്രിപ്പിന്റെ ബൈ-ഫ്യൂവല്‍ വകഭേദം അണിനിരക്കുന്നത്. പെട്രോളില്‍ 82 ബിഎച്ച്പി കരുത്തും സിഎന്‍ജിയില്‍ 70 ബിഎച്ച്പി കരുത്തും എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

ബൈ-ഫ്യൂവല്‍ വേരിയന്റില്‍ ബൂട്ടിലാണ് 60 ലിറ്റര്‍ സിഎന്‍ജി സിലിണ്ടര്‍ സ്ഥാനം കണ്ടെത്തുന്നത്. ഡീസല്‍ പതിപ്പില്‍ കാര്യമായ മാറ്റങ്ങളില്ല. 77 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിനിലാണ് കെയുവി100 ട്രിപ്പ് ഡീസലിന്റെ വരവ്.

5.16 ലക്ഷം രൂപയാണ് സിഎന്‍ജി അടിസ്ഥാനപ്പെടുത്തിയുള്ള മഹീന്ദ്ര കെയുവി100 ട്രിപ്പിന്റെ എക്‌സ്‌ഷോറും വില. 5.42 ലക്ഷം രൂപ വിലയിലാണ് ഡീസല്‍ പതിപ്പ് നിരത്തിലെത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW