Friday, September 21, 2018 Last Updated 25 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.23 PM

2019 ഓടെ ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാന്‍ വോഡഫോണ്‍ ഒരുങ്ങുന്നു

vodafone 4g moon next year 2

ബ്രിട്ടീഷ് ടെലികോം വമ്പന്‍മാരായ വോഡാഫോണ്‍ 2019 ഓടെ ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുമെന്ന് സൂചന. ചന്ദ്രനിലേക്ക് നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നത് പി ടി സൈറ്റിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായാണ്. ചന്ദ്രനില്‍ മനുഷ്യന്‍ കാല് കുത്തിയിട്ട് 50 വര്‍ഷം തികയുന്ന വേളയിലാണ് വോഡഫോണ്‍ ഈ സേവനം.

2019ല്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. ഇത് ആദ്യമായാണ് പി ടി സൈറ്റിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനം ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുക. ടെക്കനോളജി പാര്‍ട്ണറായി നോക്കിയയെയാണ് വോഡഫോണ്‍ നിയമിച്ചിരിക്കുന്നത്.

സ്റ്റെയ്‌സെക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ദൗത്യം നടത്തുക.1800 മെഗാഹെട്‌സ് ഫ്രീക്വന്‍സിയോടെയുള്ള 4ജി നെറ്റവര്‍ക്കാണ് സാധ്യമാവുക. ഒരു സ്വകാര്യ കമ്പനിയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിനാണ് വോഡഫോണ്‍ തയ്യാറെടുക്കുന്നത്. ചന്ദ്രനിലെ കാലാവസ്ഥ വ്യതിയാനം കാരണം 11 ദിവസം മാത്രമായിരിക്കും പദ്ധതി നീണ്ടുനില്‍ക്കുക എന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW