Thursday, December 13, 2018 Last Updated 53 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 11.56 AM

129 മത് രാജവെമ്പാലയെ പിടികൂടി വാവാ സുരേഷ്

Vava Suresh
മണ്ണാറപ്പാറ റേഞ്ചിലെ പാടം വെള്ളംതെറ്റി പാറയില്‍ പറമ്പില്‍ പരമേശ്വരന്റെ വീട്ടില്‍നിന്നും പിടിച്ച രാജവെമ്പാലയുമായി വാവാ സുരേഷ്

കോന്നി: വനം ഡിവിഷനില്‍ നിന്നും 129 മത് രാജവെമ്പാലയെ പിടികൂടി വാവാ സുരേഷ് രക്ഷകനായി.

മണ്ണാറപ്പാറ റേഞ്ചിലെ പാടം വെള്ളം തെറ്റി പാറയില്‍ പറമ്പില്‍ പരമേശ്വരന്റെ വീട്ടിലാണ് ഇന്നലെ രാവിലെ എട്ടരയോടെ രാജവെമ്പാലയെ കാണുന്നത്. തുടര്‍ന്ന് അയല്‍ക്കാര്‍ കൂടി ബഹളം ആയതോടെ പാമ്പ് വീടിനു പുറത്തേക്കിറങ്ങി സമീപത്തെ കരിങ്കല്‍ കെട്ടില്‍ കയറി ഇരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡി.എഫ്.ഒ യുടെ കീഴിലുള്ള സ്‌ട്രൈക്കിംങ് ഫോഴ്‌സ് സ്ഥലത്തെത്തുകയും രാജവെമ്പാലയാണന്ന് തിരിച്ചറിഞ്ഞ ശേഷം വാവാ സുരേഷിനെ വിളിച്ചു വരുത്തുകയുമായിരുന്നു.

Vava Suresh

ഒരു മണിയോടെ വാവാ സുരേഷിന്റെ പിടിയിലായ രാജവെമ്പാലയ്ക്ക് 12 അടി നീളവും ഏകദേശം അഞ്ച് വയസ് പ്രായവും ഉണ്ട്. പെണ്‍വര്‍ഗത്തില്‍പ്പെട്ട രാജവെമ്പാലയാണന്ന് വാവാ സുരേഷ് പറഞ്ഞു. തുടര്‍ന്ന് രാജവെമ്പാലയെ മണ്ണാറ ഭാഗത്തെ ഉള്‍വനത്തില്‍ വിട്ടയച്ചു.

സ്‌ട്രൈക്കിംഗ് ഫോഴ്‌സിലെ നൗഷാദ്, എം.രാജ് കുമാര്‍, പി.എസ്.സൗ മേന്ദ്രകുമാര്‍, ആര്‍.അനികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Ads by Google
Tuesday 13 Mar 2018 11.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW