Friday, December 14, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.03 PM

എല്ലാവര്‍ക്കും വെരിഫൈഡ് അക്കൗണ്ടുമായി ട്വിറ്റര്‍

Twitter plans to open 'blue tick' verification to everybody

വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനായി പുതിയ നടപടിയുമായി ട്വിറ്റർ. ഇപ്പോൾ ട്വിറ്റർ എല്ലാ ഉപയോക്താക്കളുടെയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം നല്‍കാനൊരുങ്ങുകയാണ്. ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പ്രമുഖർക്കു മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും.

ട്വിറ്റര്‍ ഇപ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയാണ്. എന്നാൽ, തിരിച്ചറിയല്‍ പ്രക്രിയയ്ക്കായി സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയിലേതെങ്കിലും നല്‍കേണ്ടി വരുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന.

നിലവില്‍ വെരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ അതിനുള്ള കാരണം വ്യക്തമാക്കി ട്വിറ്ററിന് അപേക്ഷനല്‍കണം. ട്വിറ്റര്‍ വെരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ആരംഭിക്കുന്നത് 2009 ലാണ്. പ്രശസ്ത വ്യക്തികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രം ലഭിക്കാറുള്ള വെരിഫൈഡ് ചിഹ്നം ഓണ്‍ലൈന്‍ സമൂഹത്തില്‍ ഒരു അഭിമാന സൂചകമായും പരിഗണിക്കപ്പെടുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW