Monday, June 25, 2018 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 02.08 AM

ആദായനികുതി : ടി.ഡി.എസ്‌. അധികം പിടിച്ചോ?

സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ നിശ്‌ചിത പരിധിക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള ഏതു പൗരനും നികുതി അടയ്‌ക്കാന്‍ ബാധ്യസ്‌ഥനാണ്‌. കമ്മീഷന്‍, ശമ്പളം, പ്രഫഷണല്‍ ഫീസ്‌, റോയല്‍റ്റി, പലിശ, വാടക തുടങ്ങിയവയെല്ലാം നികുതിയുടെ പരിധിയില്‍ തന്നെ. ഇങ്ങനെയുള്ള നികുതി പിടിക്കുന്ന രീതിയാണ്‌ ടാക്‌സ്‌ ഡിഡക്‌റ്റഡ്‌ അറ്റ്‌ സോഴ്‌സ്‌ (ടി.ഡി.എസ്‌.) എന്നു പറയുന്നത്‌. കൈയിലിരിക്കുന്ന പണം നഷ്‌ടപ്പെടുകയെന്നതു സങ്കടമുള്ള കാര്യമാണ്‌. അതിനാല്‍ത്തന്നെ ടി.ഡി.എസ്‌. അധികം പിടിക്കുന്നുണ്ടോ എന്നു നോക്കാം.

പലിശ വരുമാനം: ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന നിക്ഷേപത്തില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്‌ പലിശ വരുമാനം. നിങ്ങളുടെ വരുമാനം പലിശ വരുമാനം ഉള്‍പ്പെടെ നികുതി പരിധിക്കുള്ളില്‍ ആണെങ്കില്‍ (80 വയസിനു മുകളിലുള്ളവരുടെ പരിധി അഞ്ചു ലക്ഷമാണ്‌) പണം കൈപ്പറ്റുന്നവര്‍ ഫോം 15ജി/ 15 എച്ചില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.

ശമ്പളം: നിങ്ങളുടെ വരുമാനം ശമ്പള രൂപത്തിലാണെങ്കില്‍ താഴെ പറയുന്നവ സമര്‍പ്പിക്കാവുന്നതാണ്‌,

1. എച്ച്‌.ആര്‍.എ. ഇളവുകള്‍ ലഭിക്കുന്നതിനു വാടക വിവരങ്ങള്‍ (പേര്‌, വിലാസം, ഉടമസ്‌ഥന്റെ പാന്‍ വിവരങ്ങള്‍, വാടക)
2. 80 സി പ്രകാരമുള്ള ഇളവുകള്‍ക്ക്‌ നിക്ഷേപ വിവരങ്ങള്‍ (എല്‍.ഐ.സി. രസീത്‌, പി.പി.എഫ്‌. വിഹിതം, ഭവന വായ്‌പ വിവരങ്ങള്‍)
3. 80 സിസിഡി പ്രകാരമുള്ള ഇളവിന്‌ എന്‍.പി.എസ്‌. വിവരങ്ങള്‍
4. 80 ഡി പ്രകാരമുള്ള ഇളവിനു ആരോഗ്യ ഇന്‍ഷുറന്‍സ്‌ രേഖകള്‍
5. 80 ജി പ്രകാരം സംഭാവന നല്‍കിയ രേഖകള്‍

മറ്റു വരുമാനങ്ങള്‍: മറ്റു രീതിയിലുള്ള വരുമാനങ്ങളുടെ (കമ്മീഷന്‍, വാടക, തുടങ്ങിയവ) കാര്യത്തില്‍ ദാതാവിന്റെ വരുമാനം നിശ്‌ചിത പരിധിക്കു താഴെയാണെങ്കിലും ടി.ഡി.എസ്‌. വിഹിതം പിടിച്ചിട്ടുണ്ടെങ്കില്‍ റീഫണ്ട്‌ ലഭിക്കും. ദാതാവിന്‌ ഇതിനായി ആദായനികുതി ഓഫീസര്‍ക്ക്‌ ഫോം 13 ല്‍ അപേക്ഷ നല്‍കാം. നല്‍കിയ വിവരങ്ങളില്‍ ഓഫീസര്‍ തൃപ്‌തനാകുന്ന പക്ഷം ഇളവുകള്‍ നല്‍കും അല്ലെങ്കില്‍ കുറഞ്ഞ നികുതി സാക്ഷ്യപത്രം അനുവദിക്കും. ഈ സാക്ഷ്യപത്രം സമര്‍പ്പിക്കുന്നപക്ഷം അതിനാനുപാതികമായ നികുതി മാത്രമാകും പിന്നീട്‌ പിടിക്കുക.
നികുതിദായകര്‍ നിര്‍ബന്ധമായും പാന്‍ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അല്ലാത്തപക്ഷം ഉയര്‍ന്ന നികുതിയായിരിക്കും ടി.ഡി.എസ്‌. ഇനത്തില്‍ ഈടാക്കുക. സെക്‌ഷന്‍ 206 എഎ പ്രകാരം വരുമാനത്തിന്റെ 20 ശതമാനം വരെ ഈടാക്കാം.

നിങ്ങളുടെ ടി.ഡി.എസ്‌. സര്‍ക്കാരിലെത്തിയോ?

വരുമാനത്തില്‍ നിന്നാണു സാധാരണ നികുതി പിടിക്കാറ്‌. ഇത്‌ കൃത്യമായി എത്തിയോ എന്നത്‌ ഏവരേയും കുഴയ്‌ക്കുന്ന ചോദ്യമാണ്‌. ഇതറിയാന്‍ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിനെ ആശ്രയിക്കാം. നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഫോം 26 എ.എസ്‌ കൃത്യമായി രേഖപ്പെടുത്തും. നല്‍കിയ വിവരങ്ങളുമായി പൊരുത്തക്കേടുകള്‍ ഉള്ള പക്ഷം തിരുത്തലിനായി നടപടികള്‍ സ്വീകരിക്കാം. അടുത്തിടെ ടി.ഡി.എസ്‌. വിവരങ്ങള്‍ എസ്‌.എം.എസ്‌. വഴിയും നികുതി ദായകരില്‍ എത്തുന്നുണ്ട്‌.

Ads by Google
Tuesday 13 Mar 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW